26 C
Iritty, IN
July 6, 2024
  • Home
  • Thiruvanandapuram
  • വോട്ടർ പട്ടികയിലെ വിവരങ്ങൾ വിദേശ വെബ്സൈറ്റിൽ….
Thiruvanandapuram

വോട്ടർ പട്ടികയിലെ വിവരങ്ങൾ വിദേശ വെബ്സൈറ്റിൽ….

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ വോട്ടർപട്ടികയിലെ പേര് വിവരങ്ങൾ വിദേശ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച സംഭവത്തിൽ പൗരൻമാരുടെ സ്വകാര്യ വിവരങ്ങൾ പുറത്തുവിട്ടത് ഗൗരവമായ കുറ്റമാണെന്ന് കാണിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് വിവരങ്ങൾ വിദേശ കമ്പനിക്ക് കൈമാറിയത്. ഇരട്ട വോട്ടുകൾ കണ്ടെത്തുന്നതിന് കെ.പി.സി.സി ആണ് വെബ്സൈറ്റ് നിർമ്മിച്ചത്. സിംഗപ്പൂർ ആസ്ഥാനമായ ഡേറ്റാ ഡെവലപ്പർ കമ്പനിയുടേതാണ് വെബ്സൈറ്റ്. രമേശ് ചെന്നിത്തലയ്ക്കും കെ.പി.സി.സി.ക്കും എതിരെ പോലീസ് നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

Related posts

സെന്‍സെക്‌സില്‍ 150 പോയന്റ് നഷ്ടം: നിഫ്റ്റി 17,950നു താഴെ.

Aswathi Kottiyoor

തെരഞ്ഞെടുപ്പ് കഴിയും വരെ ഇന്ധന വില വലിയ തോതിൽ വർധിപ്പിയ്ക്കരുതെന്ന് കേന്ദ്രം.

Aswathi Kottiyoor

മൊബൈൽ‍ ആര്‍ടിപിസിആര്‍ ലാബുകള്‍ മൂന്ന് മാസം കൂടി തുടരും; പുതുതായി 4 ലാബുകൾ………

Aswathi Kottiyoor
WordPress Image Lightbox