25.9 C
Iritty, IN
July 1, 2024
  • Home
  • Kelakam
  • പ്രളയാനന്തര ഭവന നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോല്‍ദാന ചടങ്ങും ഉദ്ഘാടനവും നടക്കും………..
Kelakam

പ്രളയാനന്തര ഭവന നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോല്‍ദാന ചടങ്ങും ഉദ്ഘാടനവും നടക്കും………..

കേളകം:ലയണ്‍സ് ക്ലബ്ബ് ഓഫ് കേളകം ഡിസ്ട്രിക്ട് 318 ഇ ,ലയണ്‍ ക്ലബ്ബ്‌സ് ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ കേരളത്തിലെ പ്രളയാനന്തര ഭവന നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി കേളകം ചെട്ടിയാംപറമ്പില്‍ നിര്‍മ്മിച്ച നാല് വീടുകളുടെ താക്കോല്‍ദാന ചടങ്ങും ഉദ്ഘാടനവും ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍ ഡോ.ഒ.വി സനല്‍ നിര്‍വഹിക്കും.ഡോ. എസ് രാജീവ് മുഖ്യാതിഥി ആയിരിക്കും. സ്ഥലം നല്‍കിയ ജോര്‍ജ്കുട്ടി വാളു വെട്ടിക്കലിനെ ചടങ്ങില്‍ ആദരിക്കും. പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ്, ലയണ്‍സ് ക്ലബ്ബ് അംഗങ്ങളായ യോഹന്നാന്‍ മറ്റത്തില്‍, ഡോ.സുധീര്‍, ഷാജി ജോസഫ്, കെ.വി രാമചന്ദ്രന്‍ ,ടൈറ്റസ് തോമസ്, സുബൈര്‍ കൊളക്കാടന്‍, സുരേഷ് ബാബു, പ്രകാശന്‍ കാണി, വി.കെ മനോജ് കുമാര്‍, സജിനി സുധീഷ്, ശശീന്ദ്രന്‍ കോലത്ത്, സി.കെ അജു തുടങ്ങിയവര്‍ സംസാരിക്കും. കേളകം പൂവ്വത്തിന്‍ചോല സ്വദേശി വര്‍ഗീസ്, അടയ്ക്കാത്തോട് സ്വദേശി പൊന്നമ്മ, കൊട്ടിയൂര്‍ നെല്ലിയോടി സ്വദേശി ധനേഷ്, ചുങ്കക്കുന്ന് സ്വദേശി സജി എന്നിവര്‍ക്കാണ് വീടുകള്‍ നല്‍കുന്നതെന്ന് കേളകം ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് സി.കെ അജു, വൈസ് പ്രസിഡന്റ് ബിനു കെ ആന്റണി, സെക്രട്ടറി ശശീന്ദ്രന്‍ കോലത്ത്, ഡിസ്ട്രിക്ട് ചെയര്‍പേഴ്‌സണ്‍ ഡോ.വിശ്വനാഥന്‍എന്നിവര്‍ അറിയിച്ചു.

Related posts

കേളകം മണ്ഡലം കമ്മറ്റി ഓഫീസില്‍ രാജീവ് ഗാന്ധി അനുസ്മരണ ചടങ്ങ് നടന്നു…….

Aswathi Kottiyoor

ഓണാഘോഷത്തോട് അനുബന്ധിച്ച് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

Aswathi Kottiyoor

കോഴിക്കോട് നഗരത്തില്‍ ഇന്ന് ഓട്ടോ തൊഴിലാളികള്‍ പണിമുടക്കും

Aswathi Kottiyoor
WordPress Image Lightbox