26.8 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • കേളകത്തെ ഹോട്ടലുകളില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് വര്‍ധിപ്പിച്ച വില പിന്‍വലിച്ചു
Kelakam

കേളകത്തെ ഹോട്ടലുകളില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് വര്‍ധിപ്പിച്ച വില പിന്‍വലിച്ചു

കേളകം: കേളകത്തെ ഹോട്ടലുകളില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് വര്‍ധിപ്പിച്ച വില പിന്‍വലിച്ചു.നാളെ മുതല്‍ പഴയ നിരക്കില്‍ വില്‍പ്പന തുടരും. 10 രൂപയുണ്ടായിരുന്ന പൊറോട്ട,പൂരി,പത്തരി,ഉഴുന്ന്‌വട എന്നിവയ്ക്ക് 12 രൂപയായാണ് വര്‍ധിപ്പിച്ചിരുന്നത്.ഈ വര്‍ധിപ്പിച്ച വില പിന്‍വലിക്കണമെന്നാവിശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കേളകം മേഖല കമ്മിറ്റി വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് പ്രസിഡന്റിന് കത്ത് നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാപാര ഭവനില്‍ വെച്ച് പ്രസിഡന്റ് ജോര്‍ജ്കുട്ടി വാളു വെട്ടിക്കല്‍, ഹോട്ടലുടമകള്‍, ഡിവൈഎഫ്‌ഐ പേരാവൂര്‍ ബ്ലോക്ക് സെക്രട്ടറി എ.എ ഷിബു, മേഖല സെക്രട്ടറി ബൈജു മാവണ്ണൂര്‍, നേതാക്കളായ ആല്‍ബിന്‍, ഷിനോജ് എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുകയും നിലവില്‍ വര്‍ധിപ്പിച്ച വില പിന്‍വലിക്കാനും മുന്‍കൂട്ടി നോട്ടീസ് നല്‍കിയതിനു ശേഷം വില വര്‍ധിപ്പിക്കുകയും ചെയ്യണമെന്ന് യോഗത്തില്‍ തീരുമാനമെടുത്തതായി ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞു.

Related posts

ബൈക്കിൽ കഞ്ചാവ് കടത്തുകയായിരുന്ന അടക്കാത്തോട് സ്വദേശിയെ കേളകം പോലീസ് പിടികൂടി

Aswathi Kottiyoor

ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ കൊല്ലപ്പെട്ടു*

Aswathi Kottiyoor

പൊന്നൂസ് റെന്റൽ റ്റൂൾസ് & സർവ്വീസ് ചുങ്കക്കുന്നിൽ പ്രവർത്തനമാരംഭിച്ചു.

Aswathi Kottiyoor
WordPress Image Lightbox