27.4 C
Iritty, IN
June 29, 2024
  • Home
  • Kelakam
  • മാവോവാദികള്‍ക്ക്‌ കീഴടങ്ങാൻ പ്രോത്സാഹനവുമായി പോലീസ് പോസ്റ്ററുകള്‍ ……….
Kelakam

മാവോവാദികള്‍ക്ക്‌ കീഴടങ്ങാൻ പ്രോത്സാഹനവുമായി പോലീസ് പോസ്റ്ററുകള്‍ ……….

കേളകം പോലീസ് സ്റ്റേഷൻ്റെ വിവിധ സ്ഥലങ്ങളിലായി മാവോവാദികളുടെ ലുക്ക് ഔട്ട് നോട്ടിസിനൊപ്പമാണ് കീഴടങ്ങാനുള്ള ഓഫറുകളും നൽകി പോലീസ് പോസ്റ്റർ പതിച്ചത്.
മാവോവാദി പ്രവര്‍ത്തനങ്ങൾ നടത്തുന്നവര്‍ കീഴടങ്ങിയാല്‍ അവരുടെ പുനരധിവാസവും മുഖ്യധാരയിലേക്ക്‌ കൊണ്ടുവരുന്നതിനും വിദ്യാഭ്യാസം, തൊഴില്‍, വ്യവസായം തുടങ്ങിയ
സംരംഭങ്ങളിലൂടെ ധനസമ്പാദന
മാര്‍ഗ്ഗങ്ങള്‍ ലഭ്യമാക്കുമെന്നും കീഴടങ്ങൽ പദ്ധതിയിൽ പറയുന്നു. കീഴടങ്ങിയാൽ അഞ്ചു ലക്ഷം രൂപ വരെ നൽകും. ആയുധങ്ങളും
യുദ്ധോപകരണങ്ങളും
സമര്‍പ്പിക്കുന്നവര്‍ക്ക്‌ 35,000 രൂപ
വരെ പാരിതോഷികം നൽകും. കേരള സര്‍ക്കാറിന്റെ ഭവന
നയപ്രകാരം വീട്‌ അനുവദിച്ചു
നല്‍കും. വിദ്യാഭ്യാസ ചെലവുകള്‍ക്കായി
പ്രതിവര്‍ഷം 15,000 രൂപ വരെ
സാമ്പത്തിക സഹായം നല്‍കും. നിയമപ്രകാരമുള്ള വിവാഹ ആവശ്യത്തിനായി 25000 രൂപ വരെ നൽകും. തൊഴിൽ പരിശീലനം. മറ്റു തൊഴിലുകളില്ലെങ്കിൽ മൂന്നു വർഷം വരെ പ്രതിമാസം 10000 രൂപ നൽകും. കീഴടങ്ങുന്ന ആളുടെ ചെറിയ കേസുകളുടെ തുടർ നടപടികൾ റദ്ദാക്കും. എന്നിങ്ങനെ വാഗ്ദാനങ്ങളടങ്ങിയ പോസ്റ്ററുകളാണ് പതിച്ചിരുന്നത്. തദ്ദേശീയരായ രണ്ട്‌ പൗരപ്രമുഖരുടെപ്രാമാണ്യത്തോടെയായിരിക്കണം
കീഴടങ്ങല്‍ നടത്തേണ്ടത്‌.
ലുക്ക് ഔട്ട് നോട്ടീസിൽ സിപി. മൊയ്ദീൻ, സുന്ദരി, സാവിത്രി തുടങ്ങി 24 മാവോവാദികളുടെ ചിത്രങ്ങളാണ് ഉള്ളത്.

Related posts

സ്ഥാപക ദിനം ആചരിച്ചു

Aswathi Kottiyoor

ഇന്നു മുതൽ നാലു ദിവസം മദ്യവില്‍പന ശാലകള്‍ അടഞ്ഞു കിടക്കും………..

Aswathi Kottiyoor

ചീ​ങ്ക​ണ്ണി​പ്പു​ഴ​യി​ൽ ‘മീൻപിടിച്ച് ‘ നാ​ട്ടു​കാ​ർ

Aswathi Kottiyoor
WordPress Image Lightbox