27.7 C
Iritty, IN
July 3, 2024
  • Home
  • Peravoor
  • സ്മിതാ ജയമോഹൻ പേരാവൂരിൽ ബി ജെ പി സ്ഥാനാർഥി ………..
Peravoor

സ്മിതാ ജയമോഹൻ പേരാവൂരിൽ ബി ജെ പി സ്ഥാനാർഥി ………..

ഇരിട്ടി : ബിജെപി പേരാവൂർ മണ്ഡലം സ്ഥാനാർത്ഥിയായി സ്മിത ജയമോഹൻ മത്സരിക്കും. 45 കാരിയായ സ്മിതാ ജയമോഹൻ തലശ്ശേരി തിരുവങ്ങാട് സ്വദേശിനിയാണ്. ബ്രണ്ണന്‍ കോളേജിലെ പഠന കാലത്ത് എബിവി പിയുടെ സജീവ പ്രവര്‍ത്തകയായി പൊതുപ്രവര്‍ത്തന രംഗത്തേക്ക് വന്നു. തിരുവങ്ങാട് ബാലഗോകുലം രക്ഷാധികാരിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് .2015ലെ തലശ്ശേരി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. രണ്ട് തവണ മഹിള മോര്‍ച്ച തലശ്ശേരി മണ്ഡലം അധ്യക്ഷയായി പ്രവര്‍ത്തിച്ചു. പലപ്പോഴും കൊലപാതങ്ങളും അക്രമങ്ങളും കൊണ്ട് കലുഷിതമായിരുന്ന തലശ്ശേരിയിൽ സി പി എമ്മിനോടുള്ള തന്റെ നിലപാടുകൾ കൊണ്ട് മൂന്നു തവണ വീട് ആക്രമിക്കപ്പെട്ടു. വീടിന് പോലീസ് കാവൽ ഏർപ്പെടുത്തേണ്ടിയും വന്നു. ഭീഷണികാരണം വീട്ടിൽ നിന്നും മാറി നിൽക്കേണ്ടിയും വന്നിട്ടുണ്ട്. നിലവില്‍ മഹിളാ മോർച്ച കണ്ണൂര്‍ ജില്ല അധ്യക്ഷയായി പ്രവര്‍ത്തിക്കുന്നു. ഭര്‍ത്താവ്: ജയമോഹന്‍ വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ്‌സിന്റെ തലശ്ശേരി ഡീലർ ആയി പ്രവർത്തിക്കുന്നു. മകള്‍: ചാരുലക്ഷമി തിരുവങ്ങാട് ഗേൾസ് സ്‌കൂൾ അഞ്ചാം ക്ളാസ് വിദ്യാർത്ഥിനിയാണ്

Related posts

ചരമം : വെള്ളർവള്ളി വായനശാലക്ക് സമീപത്തെ കൊട്ടയോടൻ വിനിഷ

Aswathi Kottiyoor

പച്ചക്കറി തൈ വിതരണം

Aswathi Kottiyoor

പുഴക്കര പൊതു ജന വായനശാലയുടെയും പേരാവൂർ ഗവ : ഐ. ടി ഐ യിലെ ‘ഹരിത ക്ലബ്ബിന്റെയും ‘ സംയുക്താഭിമുഖ്യത്തിൽ ബാവലിപ്പുഴയിൽ തടയണ നിർമ്മിച്ചു……..

Aswathi Kottiyoor
WordPress Image Lightbox