22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • ആ​ന​മ​തി​ലും ക​ട​ന്ന് കാ​ട്ടാ​ന; മു​ട്ടു​മാ​റ്റി​യി​ൽ കാ​ട്ടാ​ന ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു
Kelakam

ആ​ന​മ​തി​ലും ക​ട​ന്ന് കാ​ട്ടാ​ന; മു​ട്ടു​മാ​റ്റി​യി​ൽ കാ​ട്ടാ​ന ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു

അ​ട​യ്ക്കാ​ത്തോ​ട്: മു​ട്ടു​മാ​റ്റി​യി​ൽ കാ​ട്ടാ​ന ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു. ആ​ന പ്ര​തി​രോ​ധ​മ​തി​ൽ ക​ട​ന്നാ​ണ് കാ​ട്ടാ​ന ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​ത്. മ​തി​ലി​ന​പ്പു​റ​ത്ത് പു​ഴ​യ്ക്ക​രു​കി​ൽ വ​ന്ന​ടി​ഞ്ഞ മ​ൺ​തി​ട്ട രൂ​പ​പെ​ട്ട ഭാ​ഗം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ആ​ന​മ​തി​ൽ ക​ട​ന്ന് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​ത്. കൊ​ല്ല​ക്കു​ന്നേ​ൽ ത​ങ്ക​ച്ച​ൻ, നെ​ല്ലി​ക്കു​ന്നേ​ൽ സാ​മു​വേ​ൽ എ​ന്നി​വ​രു​ടെ വാ​ഴ, ക​ശു​മാ​വ്, തീ​റ്റ​പ്പു​ല്ല് തു​ട​ങ്ങി​യ​വ​യാ​ണ് കാ​ട്ടാ​ന ന​ശി​പ്പി​ച്ച​ത്.
ആ​ന​പ്ര​തി​രോ​ധ മ​തി​ൽ നി​ർ​മാ​ണ ശേ​ഷം കാ​ട്ടാ​ന​ശ​ല്യ​ത്തി​ന് ശ​മ​ന​മു​ണ്ടാ​യ പ്ര​ദേ​ശ​മാ​ണ് അ​ട​യ്ക്കാ​ത്തോ​ട്. ഇ​ട​യ്ക്ക് ആ​ന​മ​തി​ൽ ത​ക​ർ​ന്ന​പ്പോ​ൾ അ​തു​വ​ഴി കാ​ട്ടാ​ന​യെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ൾ പു​ന​ർ​നി​ർ​മി​ച്ചു. കാ​ട്ടാ​ന​യ്ക്ക് ആ​ന പ്ര​തി​രോ​ധ മ​തി​ൽ ക​ട​ക്കാ​ൻ സ​ഹാ​യ​മാ​യ പു​ഴ​യി​ലെ മ​ൺ​തി​ട്ട ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ഇ​ന്ന​ലെ നീ​ക്കം ചെ​യ്തു. പു​ഴ​യി​ൽ നി​ന്നും ഉ​യ​ര​ത്തി​ലാ​ണി​വി​ടെ റോ​ഡ്. പു​ഴ​യു​ടെ ഭി​ത്തി​യാ​യാ​ണ് ഇ​വി​ടെ പ്ര​തി​രോ​ധ​മ​തി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. 40 സെ​ന്‍റി​മീ​റ്റ​ർ മാ​ത്രം വീ​തി​യു​ള്ള ആ​ന​മ​തി​ലി​ന്‍റെ മു​ക​ളി​ലൂ​ടെ ന​ട​ന്നാ​ണ് കാ​ട്ടാ​ന തി​രി​കെ വ​ന​ത്തി​ലേ​ക്ക് പോ​യ​ത്.
വ​ള​യ​ഞ്ചാ​ൽ മു​ത​ൽ രാ​മ​ച്ചി വ​രെ 11.38 കി.​മി. ദൂ​ര​ത്തി​ലാ​ണ് ആ​ന​പ്ര​തി​രോ​ധ മ​തി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.​മ​തി​ലി​ന​പ്പു​റം കാ​ട്ടാ​ന​ക​ൾ ദി​വ​സേ​ന എ​ത്താ​റു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മ​തി​ൽ ചാ​ടി​ക്ക​ട​ക്കു​ന്ന​ത് ആ​ദ്യ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഒ​രി​ക്ക​ൽ മ​തി​ൽ ചാ​ട്ടം വി​ജ​യി​ച്ച​തി​നാ​ൽ ഇ​നി​യും കാ​ട്ടാ​ന​ക​ൾ മ​തി​ൽ ക​ട​ക്കാ​ൻ ശ്ര​മം ന​ട​ത്തു​മോ എ​ന്ന് ആ​ശ​ങ്ക​യു​ണ്ടെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

Related posts

പ്രളയാനന്തര ഭവന നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോല്‍ദാന ചടങ്ങും ഉദ്ഘാടനവും നടക്കും………..

Aswathi Kottiyoor

മലയോരത്ത് ഭീഷണിയായി കാട്ടുപോത്തുകളും

Aswathi Kottiyoor

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂണിറ്റ് വ്യാപാരഭവൻ ഉദ്ഘാടനവും വാർഷിക പൊതുയോഗവും

Aswathi Kottiyoor
WordPress Image Lightbox