26.8 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • മലയോര സംരക്ഷണയാത്ര ചുങ്കക്കുന്ന് മേഖലയിൽ നാളെ പര്യാടനം നടത്തും……….
Kelakam

മലയോര സംരക്ഷണയാത്ര ചുങ്കക്കുന്ന് മേഖലയിൽ നാളെ പര്യാടനം നടത്തും……….

ചുങ്കക്കുന്ന് : വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള 3.4 കിലോമീറ്റർ ജനവാസ കേന്ദ്രങ്ങളിലേക്ക് മാറി ബഫർസോണുകളായി പ്രഖ്യാപിക്കുന്നതിനുള്ള വനം – പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന ഈ കരട് വിജ്ഞാപനം മനുഷ്യ ജീവിതത്തെ സാരമായി ബാധിക്കുന്നതാണ് . വയനാട് ജില്ലയിലെ 6 വില്ലേജുകളെയും , കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ , ആറളം വില്ലേജുകളെയും പ്രധാന പ്രദേശങ്ങളെയും ഒരു പോലെ ബാധിക്കുന്ന ഈ കരട് വിജ്ഞാപനം പിൻവലിച്ച് പ്രകൃതിയെ സംരക്ഷിക്കുന്നതിനൊപ്പം, മനുഷ്യന് താന്റെ മണ്ണിൽ ജീവിക്കുന്നതിനുള്ള പൂർണ്ണ സ്വാതന്ത്ര്യം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ സി വൈ എം മാനന്തവാടി രൂപത പ്രസിഡന്റ് ജീഷിൻ മുണ്ടയ്ക്കാതടത്തിൽ നയിക്കുന്ന മലയോര സംരക്ഷണ യാത്ര ചുങ്കക്കുന്ന് മേഖലയിൽ മാർച്ച് 5-ാം തീയതി വെള്ളിയാഴ്ച്ച വൈക്കുന്നേരം 3 മണിക്ക് അമ്പായത്തോട് നിന്നും ആരംഭിച്ച് . നീണ്ടു നോക്കി ,ചുങ്കക്കുന്ന്, കേളകം എന്നിവടങ്ങളിലൂടെ പര്യാടനം നടത്തി അടയ്ക്കത്തോട്ടിൽ സമാപിക്കുന്നു . വിവിധ സ്വീകരണ സ്ഥലങ്ങളിൽ നിരവധി യുവജന – സാമൂഹ്യ നേതാക്കൾ സംസാരിക്കും എന്ന് മേഖല സംഘാടക സമിതി കൺവീനർ വിമൽ വിൽസൻ കൊച്ചുപുരയ്ക്കൽ അറിയിച്ചു. മേഖല പ്രസിഡന്റ് ഡെറിൻ കൊട്ടാരത്തിൽ , മേഖല ഡയറക്ടർ ഫാ.ജോയി തുരുത്തേൽ , അനിമേറ്റർ സിസ്റ്റർ. നോയൽ മരിയ SABS, വൈസ് പ്രസിഡന്റ് ബെറ്റി പുതുപ്പറമ്പിൽ , ജോയിന്റ് സെക്രട്ടറി സിസിൽ മാളിയോക്കൽ , , ട്രഷർ വിനീഷ് മഠത്തിൽ , സെനറ്റ് മെമ്പർമ്മാരായായ ഷെറിൻ കാട്ടിക്കുന്നേൽ, ജോഷൽ ഇന്തുങ്കൽ , കോർഡിനേറ്റർ സോനു തടത്തിൽ , ബിനിൽ മറ്റത്തിൽ തുടങ്ങിയവർ സംഘാടക സമിതി യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.

Related posts

കേളകം പാലിയേറ്റീവ് കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഓണകിറ്റും , ഓണകോടിയും വിതരണം ചെയ്തു.

Aswathi Kottiyoor

ചേംബര്‍ ഓഫ് കൊട്ടിയൂരിന്റെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു

Aswathi Kottiyoor

ക​ട​ക​ളി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്ക​ണം

Aswathi Kottiyoor
WordPress Image Lightbox