22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • നിയമസഭാ തിരഞ്ഞെടുപ്പ്:ബാങ്കുകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി തിരഞ്ഞെടുപ്പ് കമ്മിഷന്‍………..
Kerala

നിയമസഭാ തിരഞ്ഞെടുപ്പ്:ബാങ്കുകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി തിരഞ്ഞെടുപ്പ് കമ്മിഷന്‍………..

നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി തിരഞ്ഞെടുപ്പ് കമ്മിഷന്‍. അസാധാരണമോ ദുരൂഹമോ ആയ പണമിടപാടുകള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ബാങ്കുകള്‍ ദൈനംദിന റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ബാങ്ക്
അക്കൗണ്ടുകളില്‍നിന്ന് അസ്വാഭാവികമോ ദുരൂഹമോ ആയി ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണ നിക്ഷേപമോ പിന്‍വലിക്കലോ ശ്രദ്ധയില്‍ പ്പെട്ടാല്‍ ഇക്കാര്യം അധികൃതരെ
അറിയിക്കണം. അസാധാരണമായി ആര്‍.ടി. ജി.എസ്. വഴി ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റു പല വ്യക്തികളുടെയും അക്കൗണ്ടുകളിലേക്ക് പണം കൈമാറുന്നതും അറിയിക്കണം. സത്യവാങ്മൂലത്തിലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിലും പ്രസ്താവിക്കുന്ന ജീവിത പങ്കാളിയുടെയോ മറ്റ് അടുത്ത വ്യക്തികളുടെയോ ബാങ്ക് അക്കൗണ്ടില്‍നിന്നും…
നിന്നും ഒരു ലക്ഷത്തിനു മുകളില്‍ ഇടപാട് നടക്കുന്നുവെങ്കില്‍ ഇക്കാര്യവും അറിയിക്കണം. രാഷ്ട്രീയപ്പാര്‍ട്ടിയുടെ അക്കൗണ്ടില്‍നിന്ന് ഒരുലക്ഷം രൂപയ്ക്ക് മുകളില്‍ നിക്ഷേപമോ പിന്‍വലിക്കലോ ഉണ്ടായാലും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം പിന്‍വലിക്കുകയോ ചെയ്താല്‍ ഇക്കാര്യവും അറിയിക്കണം.

Related posts

ലോകായുക്തയെക്കുറിച്ചു ജനങ്ങൾ കൂടുതൽ ബോധവാന്മാരാകണം: തമിഴ്നാട് ഗവർണർ ആർ.എൻ. രവി

Aswathi Kottiyoor

ക​ണി​ച്ചാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പു​തി​യ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു

കുട്ടികൾക്കെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങൾക്കെതിരേ ഓപ്പറേഷൻ പി-ഹണ്ട്: ഇതുവരെ രജിസ്റ്റർ ചെയ്തത് 1363 കേസുകൾ

Aswathi Kottiyoor
WordPress Image Lightbox