24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കരിക്കോട്ടക്കരി വില്ലേജ് ഓഫീസ് ഉദ്‌ഘാടനം ചെയ്തു……….
Iritty

കരിക്കോട്ടക്കരി വില്ലേജ് ഓഫീസ് ഉദ്‌ഘാടനം ചെയ്തു……….

ഇരിട്ടി: അയ്യൻകുന്ന് വില്ലേജ് വിഭജിച്ച് കരിക്കോട്ടക്കരി ആസ്ഥാനമാക്കി പുതിയ വില്ലേജ് ഓഫീസ് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്തു. കരിക്കോട്ടക്കരിയിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എം എൽ എ നാടമുറിച്ച് ഓഫീസിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രാജേഷ്, വൈ.വൈ. മത്തായി, പായം ബാബുരാജ്, ജോസഫ് വട്ടംകുളം, സിബി വാഴക്കാല, ഷൈനി വർഗ്ഗീസ്, ബീന റോജസ്, എ വൺ ജോസ്, മിനി വിശ്വനാഥൻ, ബിജു വർഗ്ഗീസ്, എൻ.പി. തോമസ്, കെ.ജെ. ജോണി, വർക്കി കോയിലോട്ട്, ബാബു കാരക്കാട്ട് , തഹസിൽദാർ ജോസ് കെ. ഈപ്പൻ, അയ്യങ്കുന്ന് വില്ലേജ് ഓഫീസർ ടി. മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു. ജോസഫ് നടുത്തോട്ടത്തിൽ സ്വാഗതവും തഹസിൽദാർ കെ.കെ. ദിവാകരൻ നന്ദിയും പറഞ്ഞു.

Related posts

ഇരിട്ടിയിൽ സ്റ്റേഡിയം അനുവദിക്കണം

Aswathi Kottiyoor

ചെടിക്കുളം: വിശുദ്ധ സെബസ്ത്യാനോസ് ദേവാലയത്തില്‍ സ്വര്‍ഗീയ മധ്യസ്ഥയായ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെയും പരി. കന്യാമറിയത്തിന്റെയും തിരുനാള്‍ 17, 18, 19 തീയതികളില്‍

Aswathi Kottiyoor

സഭ എക്കാലവും മുന്നേറിയത് പ്രതിസന്ധികളെ അതിജീവിച്ച് – ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

Aswathi Kottiyoor
WordPress Image Lightbox