23.2 C
Iritty, IN
July 7, 2024
  • Home
  • Iritty
  • വള്ളിത്തോട് ഒരുമ റസ്‌ക്യൂ ടീം നീന്തല്‍ പരിശീലന പരിപാടിക്ക് തുടക്കമിട്ടു
Iritty

വള്ളിത്തോട് ഒരുമ റസ്‌ക്യൂ ടീം നീന്തല്‍ പരിശീലന പരിപാടിക്ക് തുടക്കമിട്ടു

ഇരിട്ടി:പരരക്ഷക്ക് സ്വയരക്ഷ എന്ന മുദ്രാവാക്യവുമായി വള്ളിത്തോട് ഒരുമ റസ്‌ക്യൂ ടീം നീന്തല്‍ പരിശീലന പരിപാടിക്ക് തുടക്കമിട്ടു. മലയോര മേഖലയില്‍ അടിക്കടിയുണ്ടാകുന്ന പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ രക്ഷാദൗത്യവുമായി ഒരു കൂട്ടം ചെറുപ്പക്കാര്‍ രൂപീകരിച്ച റസ്‌ക്യൂ ടീം ഇതിനോടകം തന്നെ നിരവധി രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തി കഴിഞ്ഞു. വെള്ളത്തില്‍ വീണ് നിരവധി ജീവനുകള്‍ നഷ്ടമാകുന്ന സംഭവം ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് പൊതുജനങ്ങളെയും നീന്തല്‍ പരിശീലിപ്പിക്കാന്‍ പുതിയ പദ്ധതിക്ക് തുടക്കമിട്ടത്. നീന്തല്‍ വിദഗ്ധന്‍ ചാള്‍സണ്‍ ഏഴിമലയുടെ നേതൃത്വത്തിലാണ് പരിശീലനം. വള്ളിത്തോട് നടന്ന പരിശീലന പരിപാടി ഇരിട്ടി ഡി വൈ എസ് പി പ്രിന്‍സ് അബ്രാഹാം ഉദ്ഘാനം ചെയ്തു.ഇബ്രാഹിം കുട്ടി വള്ളിത്തോട്, എന്‍ അശോകന്‍, മുജീബ് തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

യു.എം.സിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതം; ബിൽഡിങ്ങ് ഓണേഴ്‌സ് അസോസിയേഷൻ

Aswathi Kottiyoor

പാഥേയം; പൊതിച്ചോർ വിതരണ പദ്ധതി ഉദ്ഘാടനം

Aswathi Kottiyoor

കർഷക ലോങ്‌ മാർച്ചും സഹമാർച്ചും ഇരിട്ടിയിൽ സമാപിച്ചു

Aswathi Kottiyoor
WordPress Image Lightbox