ആലച്ചേരി ജ്ഞാനോദയം വായനശാല ആൻ്റ് ഗ്രന്ഥായം പുനർ നവ ട്രസ്റ്റ് തലശ്ശേരി എന്നിവയുടെ സഹകരണത്തോടെ മാമ്പഴോത്സവത്തിന് തുടക്കമായി.
ആലച്ചേരിയിൽ വച്ച് നടന്ന മാമ്പഴോത്സവം കോളയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ഇ.സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു.
മാമ്പഴങ്ങളുടെ വൈവിധ്യം പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആലച്ചേരി ജ്ഞാനോദയം വായനശാല ആൻ്റ് ഗ്രന്ഥായം പുനർ നവ ട്രസ്റ്റ് തലശ്ശേരി എന്നിവയുടെ സഹകരണത്തോടെ മാമ്പഴോത്സവം സംഘടിപ്പിച്ചത്.ആലച്ചേരിയിൽ വച്ച് നടന്ന രണ്ടാമത് മാമ്പഴോത്സവം സി.മോഹനൻ്റെ അധ്യക്ഷതയിൽ കോളയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ഇ.സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു.വായനശാല സെക്രട്ടറി കെ.വിനോദ് കുമാർ, എം.കുഞ്ഞിരാമൻ തുടങ്ങിയവർ സംസാരിച്ചു.കുറ്റ്യാട്ടൂർ, മൂവാണ്ടൻ, ബദ്, മുണ്ടപ്പ, പ്രീയൂർ, മല്ലിക, നാട്ടമാങ്ങ തുടങ്ങിയ ഇനങ്ങളാണ് മാമ്പഴോത്സവത്തിൽ വിൽപ്പന നടത്തിയത്.പ്രദേശത്തെ നിരവധി ആളുകളായിരുന്നു മാമ്പഴങ്ങളുടെ വൈവിധ്യം പരിചയപ്പെടാൻ എത്തിയത്.