24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കോവിഡ് നിയന്ത്രണം; കർണ്ണാടകയുടെ നിലപാടിൽ പ്രതിഷേധിച്ച് നാട്ടുകാർ കൂട്ടുപുഴ പാലം ഉപരോധിച്ചു……….
Iritty

കോവിഡ് നിയന്ത്രണം; കർണ്ണാടകയുടെ നിലപാടിൽ പ്രതിഷേധിച്ച് നാട്ടുകാർ കൂട്ടുപുഴ പാലം ഉപരോധിച്ചു……….

ഇരിട്ടി: കൊവിഡ് വ്യാപനത്തിന്റെ പേരിൽ കേരളാ – കർണ്ണാടകാ അതിർത്തിയായ മാക്കൂട്ടത്ത് ഇരു വശത്തേക്കും ജനങ്ങൾ പോകുന്നതിൽ നിയന്ത്രണം കർശനമാക്കിയ കർണ്ണാടകയുടെ നിലപാടിൽ പ്രതിഷേധിച്ച് നാട്ടുകാർ കൂട്ടുപുഴ പാലം ഉപരോധിച്ചു. രണ്ട് മണിക്കൂറോളം പ്രതിഷേധം നീണ്ടു. ഒടുവിൽ ഡി വൈ എസ് പി പ്രിൻസ് അബ്രഹാം എത്തി വഴിതടഞ്ഞവരെ നീക്കം ചെയ്താണ് ഗതാഗതം പുന സ്ഥാപിച്ചത്.
ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും നേതൃത്വത്തിൽ കൂട്ടുപാലം ഉപരോധിച്ച് പ്രതിഷേധിച്ചത്. കർണ്ണാടകയിലേക്ക് പോകുന്ന യാത്രക്കാർക്ക് ആർ ടി പി സി ആർ പരിശോധന ഫലം കർശനമാക്കിയതാണ് പ്രതിഷേധത്തിന് കാരണമായത്. ദൈനം ദിന യാത്രക്കാരെയും, അത്യാവശ്യ യാത്രക്കാരെയും കർണ്ണാടകയുടെ ഈ തീരുമാനം സാരമായി ബാധിക്കുകയും നിരവധി യാത്രക്കാർക്ക് മടങ്ങി വരേണ്ട സ്ഥിതിയുമുണ്ടായി. വിഷയത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെ ഇടപെട്ടെങ്കിലും കർണ്ണാടകയുടെ തീരുമാനത്തിൽ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.

കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു എന്ന പേരിലാണ് കർണ്ണാടക പുതിയ നിയന്ത്രണം ഏർപ്പെടുത്തിയത്. യാത്രക്കാരെ വലക്കുന്ന തീരുമാനത്തിൽ നിന്നും കർണ്ണാടക പിൻമാറണമെന്നാവശ്യപ്പെട്ടായിരുന്നു പ്രദേശവാസികൾ ഉൾപ്പെടെ റോഡ് ഉപരോധ സമരം നടത്തിയത്. രണ്ട് മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ ഇരിട്ടി ഡി വൈ എസ് പി പ്രിൻസ് അബ്രഹാമിന്റെ നേതൃത്വത്തിൽ വഴി തടഞ്ഞ വരെ റോഡിൽ നിന്നും നീക്കം ചെയ്ത് ഗതാഗതം പുന: സ്ഥാപിക്കുകയായിരുന്നു. വഴി തടയൽ അവസാനിപ്പിച്ചെങ്കിലും മാക്കൂട്ടത്തെ പരിശോധന നിബന്ധനകളിൽ ഒരു ഇളവും നൽകാത്തതിനാൽ കർണ്ണാടകത്തിലേക്ക് പോകാനാവാതെ നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടന്നു. ഇരു സംസ്ഥാനങ്ങൾ തമ്മിലുള്ള വിഷയമായതിനാൽ സർക്കാർ തലത്തിൽ കൂടുതൽ ഇടപെടൽ ഉണ്ടാകേണ്ടതുണ്ട്. മൂന്ന് ദിവസമായി പൊതു ഗതാഗതം ഉൾപ്പെടെ നിലച്ചതിനാൽ അന്തർസംസ്ഥാന യാത്രക്കാർ വലയുകയാണ്. ലോക്ക് ഡൗൺ സമയത്ത് അതിർത്തിയിൽ മണ്ണിട്ട് അടച്ച് ഗതാഗതം തടഞ്ഞതും വലിയ വിവാദമുണ്ടാക്കിയിരുന്നു.

Related posts

പെയിൻ്റിങ് ജോലിക്കിടെ യുവാവ് കോവണിയിൽ നിന്ന് വീണ് മരിച്ചു

Aswathi Kottiyoor

യൂണിവേഴ്‌സിറ്റി സോഫ്റ്റ്ബോൾ : ഇരിട്ടി എം ജി കോളേജ് ചാമ്പ്യന്മാർ

Aswathi Kottiyoor

ഷിജോ തോമസിന്റെ മൃതദേഹം നാളെ നാട്ടിലെത്തും

Aswathi Kottiyoor
WordPress Image Lightbox