21.9 C
Iritty, IN
November 22, 2024
  • Home
  • Iritty
  • അ​തി​ർ​ത്തി​ക​ളി​ൽ പ​രി​ശോ​ധ​നാ​ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണം: എം​എ​ൽ​എ
Iritty

അ​തി​ർ​ത്തി​ക​ളി​ൽ പ​രി​ശോ​ധ​നാ​ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണം: എം​എ​ൽ​എ

ഇ​രി​ട്ടി: കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ കോ​വി​ഡ് പ​രി​ശോ​ധ​നാ​സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ളി​ലു​ള്ള ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ കോ​വി​ഡ് പ​രി​ശോ​ധ​നാ​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി.
നി​ത്യേ​ന കേ​ര​ള​ത്തി​ലേ​ക്ക് പ​ച്ച​ക്ക​റി​ക​ളും മ​റ്റു പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും കൊ​ണ്ടു​വ​രു​ന്ന​വ​രും വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​രും ഇ​തു​മൂ​ലം ഏ​റെ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്. ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണം പി​ൻ​വ​ലി​ക്കും​വ​രെ യാ​ത്ര​ക്കാ​രു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി അ​തി​ർ​ത്തി​ക​ളി​ൽ കോ​വി​ഡ് പ​രി​ശോ​ധ​നാ​സൗ​ക​ര്യം എ​ർ​പ്പെ​ടു​ത്തു​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​കു​മെ​ന്ന് എം​എ​ൽ​എ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Related posts

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ഇരിട്ടി ഉപജില്ല ഓഫിസിന് മുന്നിൽ നിൽപ്പ് സമരം നടത്തി

Aswathi Kottiyoor

രാത്രിയുടെ മറവിൽ കാടകളെ മോഷ്ടിച്ചു – തകർത്തത് അംഗപരിമിതരുള്ള കുടുംബത്തിന്റെ ഉപജീവന മാർഗ്ഗം

Aswathi Kottiyoor

കടുവാപ്പേടി ഒഴിയുന്നില്ല മലയോരത്തെ ജനജീവിതം നിശ്ചലാവസ്ഥയിൽ

Aswathi Kottiyoor
WordPress Image Lightbox