24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കോളയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം വ്യവസായ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു……….
Iritty

കോളയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം വ്യവസായ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു……….

കോളയാട്: മിനിസ്റ്റേഡിയത്തില്‍ നിര്‍മ്മിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം വ്യവസായ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് എം. റിജി അധ്യക്ഷത വഹിച്ചു. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 4.932കോടി രൂപ ചിലവില്‍ കായിക വകുപ്പിന്റെ നേതൃത്വത്തില്‍ കോളയാട് മിനിസ്റ്റേഡിയത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍വ്വഹിക്കുന്നത്. മേപ്പിള്‍ വുഡ് ഫ്‌ലോറിംങ്ങോട് കൂടിയ മള്‍ട്ടിപര്‍പ്പസ് പ്ലേ ഏരിയ, ലേഡീസ്, ജെന്‍സ് ടോയ്ലെറ്റുകള്‍, ഓഫീസ് റൂം എന്നിവയും മറ്റ് അനുബന്ധ സൗകര്യങ്ങളോടും കൂടിയാണ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നത്.കിറ്റ്‌ക്കോ ലിമിറ്റഡിനാണ് ഇന്‍ഡോര്‍സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ ചുമതല. ചടങ്ങില്‍ കായിക യുവജന കാര്യാലയം ചീഫ് എഞ്ചിനീയര്‍ എസ് രാജീവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ഇ.സുധീഷ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം വി. ഗീത, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ കെ പവിത്രന്‍ മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീജ പ്രദീപന്‍, കായിക യുവജന കാര്യാലയം അഡീഷണല്‍ ഡയറക്ടര്‍ ബി അജിത്കുമാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എ. ഷാജു,സാജന്‍ ചെറിയാന്‍, എന്‍. രാജു,പി സദാനന്ദന്‍, എ.ടി അബൂബക്കര്‍ ഹാജി, ജോര്‍ജ്ജ് കാനാട്ട്, പഞ്ചായത്ത് സെക്രട്ടറി മുന്ന പി സദാനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

ഇരിട്ടി പാലത്തിന് സമീപം പോലീസ് എയ്ഡ് പോസ്റ്റ് തുറന്നു

Aswathi Kottiyoor

സമ്പൂർണ്ണ ലൈബ്രറി ജില്ലാ പ്രഖ്യാപനം 17 ന്‌ ആറളത്ത്‌; സംഘാടക സമിതിയായി

Aswathi Kottiyoor

സിവിൽ ഡിഫൻസ് കോവിഡ് ഹെൽപ് ഡസ്ക് ആരംഭിച്ചു

WordPress Image Lightbox