24.3 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ആനത്താടി തോടും, വയലും മണ്ണിട്ട് നികത്തുന്നത്തിനെതിരെ നടപടിയില്ല:പ്രതിഷേധവുമായി ഡി വൈ എഫ് ഐ യും, കർഷക സംഘവും രംഗത്ത്…………
Iritty

ആനത്താടി തോടും, വയലും മണ്ണിട്ട് നികത്തുന്നത്തിനെതിരെ നടപടിയില്ല:പ്രതിഷേധവുമായി ഡി വൈ എഫ് ഐ യും, കർഷക സംഘവും രംഗത്ത്…………

ഉളിക്കൽ: ഉളിക്കൽ ടൗണിനോട്‌ ചേർന്ന പ്രധാന തണ്ണീർത്തടമായ ആനത്താടി തോടും, വയലും മണ്ണിട്ട് നികത്തുന്നു.
ഉളിക്കൽ മാട്ടറ റോഡിന്റെ വലതു വശത്തായി ഒരേക്കറോളം വരുന്ന പ്രധാന തണ്ണീർത്തടമാണ് രാത്രിയുടെ മറവിൽ ചിലരുടെ ഒത്താശയോട് കൂടി മണ്ണിട്ട് മൂടുന്നത്.
അതുപോലെ ഉളിക്കൽ നുച്ചിയാട് റോഡിൽ ബി എസ് എൻ എൽ ഓഫീസിന് സമീപത്തായുള്ള വലിയ കുന്ന് ഇടിക്കുന്നതും തകൃതിയായി നടക്കുന്നു.
ഇവിടെ നിന്നുള്ള മണ്ണാണ് ആനത്താടി വയൽ നികത്താൻ ഉപയോഗിക്കുന്നത്.

ആനത്താടി തോടും, വയലും മണ്ണിട്ടു നികത്തുന്നവർക്കെതിരെയും, കുന്നിടിക്കുന്നതിനെതിരെയും നടപടി സ്വീകരിക്കണമെന്നും, പ്രധാന ജലസ്രോതസു കൂടിയായ ആനത്താടി തോടും, വയലും സംരക്ഷിക്കാൻ അധികൃതർ തയ്യാറാവണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഡി വൈ എഫ് ഐ ഉളിക്കൽ മേഖല കമ്മിറ്റി, കർഷക സംഘം ഉളിക്കൽ വില്ലേജ് കമ്മിറ്റി യുടെയും നേതൃത്വത്തിൽ വയത്തൂർ വില്ലേജ് ഓഫീസർക്ക് പരാതി നൽകി.
എത്രയും പെട്ടന്ന് ബന്ധപ്പെട്ടവർ മണ്ണിട്ട് നികത്തുന്നതിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടിക്ക് നേതൃത്വം കൊടുക്കുമെന്ന് ഡി വൈ എഫ് ഐ ഉളിക്കൽ മേഖല കമ്മിറ്റിയും, കർഷക സംഘം ഉളിക്കൽ വില്ലേജ് കമ്മിറ്റിയും അറിയിച്ചു.

Related posts

പ്രതിഷേധ ധര്‍ണ നടത്തി

Aswathi Kottiyoor

സഞ്ചാരികളെ കാത്ത് പഴശ്ശി ഉദ്യാനം; ശിശിരോത്സവത്തിന് തുടക്കം

Aswathi Kottiyoor

കിളിയന്തറ ആർ ടി ഒ ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധന – അനധികൃത പണം കണ്ടെത്തി.

Aswathi Kottiyoor
WordPress Image Lightbox