24.3 C
Iritty, IN
October 6, 2024
  • Home
  • Iritty
  • കർഷക സമരം; ഇന്ന് ഇരിട്ടിയിൽ റോഡുപരോധം………….
Iritty

കർഷക സമരം; ഇന്ന് ഇരിട്ടിയിൽ റോഡുപരോധം………….

ഇരിട്ടി :ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഡൽഹിയിൽ സമരം നടത്തുന്ന കർഷകരോട് അതിർത്തിയിലേക്ക് കടന്നുകയറുന്ന വിദേശ സൈനീകരോട് എതിരിടുന്നതിലും ശക്തമായ നടപടികൾ സ്വീകരിക്കുന്നതിൽ പ്രതിക്ഷേധിച്ചും , വിവാദ കാർഷിക ബില്ലുകൾ പിൻവലിക്കണമെന്നും കർഷകസമരം ഒത്തുതീർപ്പാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടും സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാന പ്രകാരം ദേശീയ തലത്തിൽ ഇന്ന് ഉച്ചക്ക് 12 മണിക്ക് കർഷകർ ദേശീയ പാതകളും സംസ്ഥാന പാതകളും ഉപരോധിക്കുകയാണ്. രാഷ്ട്രീയ കിസാൻ മഹാ സംഘും കർഷക സമരത്തിന് ശക്തമായ പിന്തുണയുമായി ഒപ്പം നിൽക്കുന്ന ഐക്യദാർഡ്യ സമിതികളും സംയുക്തമായി കേരളത്തിൽ ഇന്ന് ഉച്ചക്ക് 12 മണിക്ക് എല്ലാ ജില്ലകളിലും ദേശീയ സംസ്ഥാന പാതകൾ ഉപരോധിക്കുന്നു.

കണ്ണൂർ ജില്ലാതല റോഡുപരോധം ഇന്ന് ഉച്ചക്ക് 12 മണിക്ക് ഇരിട്ടി പഴയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടക്കും. ഫെയർ ടേഡ് അലയൻസ് കേരള സംസ്ഥാന കൺവീനർ തോമസ് കളപ്പുരക്കൽ ഉപരോധം ഉൽഘാടനം ചെയ്യും. രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന ജനറൽ കൺവീനർ അഡ്വ.ബിനോയ് തോമസ്, ഐക്യദാർഡ്യ സമിതി സംസ്ഥാന ഭാരവാഹികൾ അഡ്വ വിനോദ് പൈകട ശ്രീ.എൻ സുബ്രമണ്യൻ, ഇ ൻഫാം അതിരൂപതാ സിക്രട്ടറി ശ്രീ സണ്ണി തുണ്ടത്തിൽ, വിവിധ കർഷക സംഘടനാ ഭാരവാഹികളായ ജോയി കാവാലം, ജോസഫ് വടക്കേക്കര, ഹംസ പുല്ലാട്ടിൽ, ടോമി സെബാസ്റ്റ്യൻ, സുരേഷ് കുമാർ ഓടാപ്പന്തിയിൽ, അഗസ്റ്റ്യൻ വെള്ളാരം കുന്നേൽ, ആനന്ദൻ പയ്യാവൂർ, അൻവർ കരുവൻ ചാൽ, മാത്യം മുണ്ടിയാനി, അമൽ കുര്യൻ തുടങ്ങിയവർ സംസാരിക്കും.

Related posts

കോളേജ് യൂണിയന്റെയും ഫൈന്‍ ആര്‍ട്‌സിന്റെയും ഉദ്ഘാടനം

Aswathi Kottiyoor

തെരുവ് നായ്ക്കൾ ഓട്ടോറിക്ഷ കടിച്ചു കീറി നശിപ്പിച്ചു

Aswathi Kottiyoor

ചുമട്ട് തൊഴിലാളികളുടെ കൂട്ടായ്മയിൽ നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു

Aswathi Kottiyoor
WordPress Image Lightbox