33.9 C
Iritty, IN
November 21, 2024
  • Home
  • Food
  • കേരള സ്റ്റെെല്‍ ചെമ്മീന്‍ മോമോസ്
Food

കേരള സ്റ്റെെല്‍ ചെമ്മീന്‍ മോമോസ്

മോമോസ്… ഭക്ഷണപ്രിയരായ ഒരുമാതിരിപ്പെട്ട ആളുകള്‍ക്കെല്ലാം ഒഴിവാക്കാന്‍ കഴിയാത്തതാണ്. ഒരു നോര്‍ത്ത് ഇന്ത്യന്‍ വിഭവമാണെങ്കിലും നമ്മുടെ നാടന്‍ കേരള സ്റ്റെെല്‍ ഒരു മോമോസ് പരീക്ഷിച്ച് നോ്കിയാലോ. ചെമ്മീന്‍ കൊണ്ടുള്ള ഒരു നാടന്‍ കേരള സ്റ്റെല്‍ മോമോസ് ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് നോക്കാം.

ആവശ്യമായ വസ്തുക്കള്‍

അരിമാവ് – 2 കപ്പ്
ഉപ്പ് പൊടി – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
ഓയില്‍ – 1 ടീസ്പൂണ്‍
കോണ്‍ഫ്‌ളേവര്‍ – ഒരു ടീസ്പൂണ്‍

മൈദയും കോണ്‍ഫ്‌ളേവറും ഒരു പരന്ന പാത്രത്തില്‍ ഇട്ട് ഉപ്പും വെള്ളവും, ഓയിലും ചേര്‍ത്ത് മയത്തില്‍ കുഴച്ചെടുക്കുക. ഈ മാവ് ഒരു മണിക്കൂര്‍ എങ്കിലും മൂടി വെക്കുക

മോമോസ് നിറക്കാനുള്ള കൂട്ട്

ചെമ്മീന്‍ – 250 ഗ്രാം
ഉള്ളി – 1
മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ഓയില്‍ – ആവശ്യത്തിന്

പാകം ചെയ്യുന്നവിധം

ചെമ്മീന്‍ തൊലികളഞ്ഞ് വൃത്തിയാക്കി കഴുകി മുകളിലെ ചേരുവകളും അല്പം വെള്ളവും ചേര്‍ത്ത് വറ്റിച്ചെടുക്കുക. അല്പം ഓയല്‍ ചേര്‍ത്ത് ചെമ്മീന്‍ പൊരിച്ചെടുക്കുക. ഇത് തണുത്തതിന് ശേഷം മിക്സിയില്‍ അരച്ചെടുക്കുക ( അധികം അരഞ്ഞ് പോകരുത്)

മോമോസ് ഉണ്ടാക്കുന്ന വിധം

മാവ് ഉരുളകളാക്കി അല്‍പ്പം പരത്തി അതില്‍ ചെമ്മീന്‍കൂട്ട് നിറച്ച് (രണ്ടോ മൂന്നോ സ്പൂണ്‍) വീണ്ടും ഉരുളകളാക്കുക. ഇത് ആവിയില്‍ വേവിച്ച് എടുക്കാം. ശേഷം ഇഷ്ടമുള്ള സോസിന്റെ കൂടെ മോമോസ് കഴിക്കാം

WordPress Image Lightbox