കണ്ണൂർ: കാലാവസ്ഥാവകുപ്പ് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 23 മുതൽ 27 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.