Uncategorized
മുത്തങ്ങ കല്ലൂരില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.

മലപ്പുറം കാടംഞ്ചേരി പാറപ്പുറം മേലേപ്പുറത്ത് വളപ്പില്‍ മുഹമ്മദ് ഫായിസ് (25), രാമനാട്ടുകര ഫാറുഖ് കോളേജ് തൊട്ടാടിപ്പാടം അമ്‌നത്ത് (25) എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ലോറിയുമായി കൂട്ടിയിച്ചാണ് അപകടം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. മൃതദേഹങ്ങള്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.




