വനിതാദിനത്തിൽ വൈദ്യുതാലങ്കാരം കാണാനെത്തിയ പെൺകുട്ടികൾ തമ്മിൽ കൂട്ടത്തല്ല്- വീഡിയോ

ബെംഗളൂരു: വിധാൻസൗധക്ക് മുന്നിൽ പെൺകുട്ടികളുടെ കൂട്ടത്തല്ല്. വനിതാ ദിനമായ ഇന്നലെ വിധാൻസൗധയ്ക്ക് മുന്നിലെ വൈദ്യുതാലങ്കാരം കാണാനെത്തിയ പെൺകുട്ടികളാണ് വൈകീട്ട് 6 മണിയോടെ തമ്മിൽത്തല്ലിയത്. അര മണിക്കൂറുകളോളം പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചവരെ പിന്നീട് നാട്ടുകാരാണ് സമാധാനിപ്പിച്ച് തിരിച്ചയച്ചത്. ഉത്തരേന്ത്യയിൽ നിന്നുള്ളവരായിരുന്നു പെൺകുട്ടികൾ.
മറ്റൊരു സംഭവത്തിൽ തെലുങ്ക് സിനിമാ താരം ജൂനിയർ എൻടിആറിന്റെ ബെംഗളൂരു സന്ദർശനത്തിനിടെ ആരാധകരുടെ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ലാത്തി ചാർജ് നടത്തി. മഹാദേവപുരയിലെ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (കിംസ്) ആശുപത്രികളുടെ പുതിയ കെട്ടിടത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ നഗരത്തിലെത്തിയിരുന്നു ജൂനിയർ എൻടിആർ. നടനെ ഒരു നോക്ക് കാണാൻ ആരാധകർ വേദിയിൽ തടിച്ചുകൂടി. നിരവധി ആരാധകർ ലോബിയിലേക്ക് പ്രവേശിച്ചതോടെ സംഘർഷത്തിലേക്ക് വഴിമാറി. ചിലർ ബാരിക്കേഡുകൾ മറികടന്നു. ആരാധകർ നടന്റെ അടുത്തേക്ക് എത്താൻ ശ്രമിച്ചതും സംഘർഷത്തിന് കാരണമായി. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും അദ്ദേഹത്തെ വേദിയിലേക്ക് കൊണ്ടുപോയി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതിനുശേഷം പരിപാടി തുടർന്നു.




