• Home
  • Kerala
  • കാർ നിയന്ത്രണം വിട്ട് 10 മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്
Kerala

കാർ നിയന്ത്രണം വിട്ട് 10 മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്

മാക്കൂട്ടം ചുരത്തിൽ മേമനക്കൊല്ലിയിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ 100 മീറ്റർ താഴ്ച്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. ബംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന യാത്രക്കാർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മൂന്ന് പേരെയും ചെറിയ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

കാർ റോഡിൽ നിന്നും പത്ത് മീറ്ററോളം മാറി ചെറിയ മരങ്ങൾക്കിടയിലൂടെ തലകീഴായി മറിയുകയായിരുന്നു. കാറിന്റെ ചില ഭാഗങ്ങളും വേർപെട്ടുപോയി. ഡ്രൈവർ ഉറങ്ങിപോയതാകാം അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കാർ ഉയർത്തുന്നതിനായി ഖലാസി സംഘം എത്തിയെങ്കിലും കൊല്ലിയിലേക്ക് ഇറങ്ങുന്ന ഭാഗത്തെ ചെളിയും മറ്റും കാരണം അപകടഭീഷണിയെ തുടർന്ന് പിൻമാറി. വീരാജ്‌പേട്ട പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Related posts

ഒറ്റത്തവണ പ്ലാസ്​റ്റിക്മുക്ത ജില്ല; നിരോധന ബോര്‍ഡുകള്‍ സ്ഥാപിക്കാൻ നിർദേശം

Aswathi Kottiyoor

സ്ത്രീ ശാക്തീകരണ തൊഴിൽ പരിശീലന പരിപാടി – ജൂൺ 15 നു തുടക്കം

Aswathi Kottiyoor

ചരിത്രമെഴുതി ഇന്ത്യന്‍ വംശജൻ ഋഷി സുനക്; ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി.*

Aswathi Kottiyoor
WordPress Image Lightbox