22.8 C
Iritty, IN
September 19, 2024
  • Home
  • Iritty
  • അമ്മു അമ്മ ശ്രദ്ധാഞ്ജലി ദിനം – പുഷ്പാർച്ചന നടത്തി
Iritty

അമ്മു അമ്മ ശ്രദ്ധാഞ്ജലി ദിനം – പുഷ്പാർച്ചന നടത്തി

ഇരിട്ടി: ജീപ്പിൽ സഞ്ചരിക്കവേ ബോംബേറിൽ കൊല്ലപ്പെട്ട തില്ലങ്കേരി കാർക്കോട് അമ്മു അമ്മയുടെ ഇരുപതാം ശ്രദ്ധാഞ്ജലി ദിനം കാർക്കോട് നടന്നു. കാർക്കോടുള്ള അമ്മുഅമ്മയുടെ സ്മൃതി മണ്ഡലത്തിൽ നടന്ന പുഷ്പാർച്ചനയിൽ ബി ജെ പി ജില്ലാ ജനറൽ സിക്രട്ടറി എം.ആർ. സുരേഷ്, ഇരിട്ടി മണ്ഡലം പ്രസിഡന്റ് സത്യൻ കൊമ്മേരി, മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് ജിതിൻ കൂടാളി, ജന. സിക്രട്ടറി പി.എസ്. പ്രകാശ്, സി. രജീഷ്, സി. പി. മഹേഷ്, സി.പി. ശശീന്ദ്രൻ , ആർ എസ് എസ് ഖണ്ഡ് കാര്യവാഹ് ഹരിഹരൻ മാവില എന്നിവർ പങ്കെടുത്തു.
2002 ൽ ബസ്സിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ ബി ജെ പി പ്രവർത്തകനായ ചാവശ്ശേരിയിലെ ഉത്തമന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടയിൽ അമ്മു അമ്മ സഞ്ചരിച്ച ജീപ്പിനു നേരെ ഒരു സംഘം ബോംബെറിയുകയായിരുന്നു. അമ്മുവമ്മക്കൊപ്പം ജീപ്പ് ഡ്രൈവർ ഷിഹാബും ബോംബേറിൽ കൊല്ലപ്പെട്ടിരുന്നു.

Related posts

വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​യ്ക്ക് ഇ​ന്ന് ഇ​രി​ട്ടി​യി​ൽ സ്വീ​ക​ര​ണം

Aswathi Kottiyoor

ഇരുചക്രവാഹനത്തിൽ നിന്നും വീണ് മാധ്യമപ്രവർത്തകന് പരിക്ക്

Aswathi Kottiyoor

കീഴ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡയാലിസീസ് സെന്ററിന് അനുമതി നൽകണം- താലൂക്ക് വികസന സമിതി

Aswathi Kottiyoor
WordPress Image Lightbox