Uncategorized
മുട്ടം എഞ്ചിനീയറിങ് കോളേജിൽ ആക്രമണം അഴിച്ചുവിട്ട് കെ എസ് യു – യൂത്ത് കോൺഗ്രസ് പ്രവർത്തകർ; എസ്എഫ്ഐ പ്രവർത്തകന് ഗുരുതര പരുക്ക്

മുട്ടം എഞ്ചിനീയറിങ് കോളേജിൽ മാരകായുധങ്ങളുമായി കെ എസ് യു – യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം. ആക്രമണത്തിൽ എസ് എഫ് ഐ പ്രവർത്തകന്‍റെ കൈ തല്ലിയൊടിച്ചു. എസ് എഫ് ഐ ഏരിയ ജോയിന്‍റ് സെക്രട്ടറി മുഹമ്മദ് ഫാസിലിനാണ് ഗുരുതര പരുക്കേറ്റത്. മുഹമ്മദ് ഫാസിലിനെ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷവും മാരകായുധങ്ങളുമായി തെരുവിൽ പ്രകടനം നടത്തി കെ എസ് യു പ്രവർത്തകർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.




