Uncategorized

അപകടത്തില്‍ മകന്‍ മരിച്ചു, ഡിവോഴ്‌സിന് അപേക്ഷ നല്‍കിയ ഭാര്യ ആനുകൂല്യങ്ങള്‍ തട്ടിയെടുത്തു; സൈനികന്റെ മാതാവ്

ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നു എന്നാണ് അമ്മയുടെ പരാതി.

വേർപിരിഞ്ഞ് താമസിച്ചിരുന്ന ഭാര്യ നിധീഷിന്റെ മരണ ശേഷം ആനുകൂല്യങ്ങൾ വാങ്ങിയെടുത്തുന്നു എന്നാണ് പരാതിയിൽ പറയുന്നത്. മരണാനന്തര ചടങ്ങുകളിൽ പോലും ഭാര്യ പങ്കെടുത്തിരുന്നില്ലെന്ന് നിധീഷിന്റെ കുടുംബം ആരോപിക്കുന്നുണ്ട്. കാസർകോട് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
അതേസമയം, ആനുകൂല്യങ്ങൾ വേണ്ടെന്ന് ഭാര്യ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളോട് ഇവർ ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.ഇന്ത്യൻ ആർമിയിൽ സിഗ്നൽമാനായിരുന്ന നിധീഷ് കഴിഞ്ഞ വർഷം ഫെബ്രുവരി 18നാണ് വാഹനാപകടത്തിൽ മരിച്ചത്. നിധീഷിന്റെ അവയവങ്ങൾ മറ്റ് ആറ് സൈനികർക്ക് ദാനം ചെയ്തിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button