Uncategorized

വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ 350 കിലോഗ്രാം കഞ്ചാവ്; തലസ്ഥാനത്ത് വൻ ലഹരി വേട്ട

തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച് വൻ കഞ്ചാവ് വേട്ട. പാപ്പനംകോട് നിന്ന് 350 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. കരംകുളം സ്വദേശികളിൽ നിന്നാണ് തിരുവനന്തപുരം സിറ്റി ഡാൻസാഫ് ടീം കഞ്ചാവ് പിടികൂടിയത്.
കാറിൽ ഒളിപ്പിച്ച നിലയിലാരുന്നു കഞ്ചാവ് കണ്ടെത്തിയത്. കരംകുളം സ്വദേശി അഫ്സൽ എന്നയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മറ്റ് പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ കെ. കാർത്തിക് ന്യൂസ് മലയാളത്തോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button