Uncategorized

പി.കെ. ശശിയെ യുഡിഎഫ് ക്യാമ്പിലെത്തിക്കാൻ മുസ്ലീം ലീഗും; ഒറ്റപ്പാലത്ത് മത്സരിച്ചാൽ പിന്തുണയ്ക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: സിപിഐഎം നേതാവ് പി.കെ. ശശിയെ യുഡിഎഫ് ക്യാമ്പിലെത്തിക്കാനുള്ള നീക്കവുമായി മുസ്ലീം ലീഗും. ശശിയുമായി കൂടിക്കാഴ്ച നടത്തിയ കുഞ്ഞാലിക്കുട്ടി, ഒറ്റപ്പാലത്ത് മത്സരിച്ചാൽ ശശിയെ പിന്തുണയ്ക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. എന്നാൽ വിഷയത്തിൽ ഇതുവരെ പി.കെ. ശശി അന്തിമ നിലപാട് അറിയിച്ചിട്ടില്ല.

പി.കെ. ശശിയെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് നീക്കം നടത്തുന്നു എന്ന തരത്തിൽ വാർത്ത പ്രചരിച്ചിരുന്നു. ഒറ്റപ്പാലത്ത് നിന്ന് ജനവിധി തേടുമെന്നായിരുന്നു റിപ്പോർട്ട്. വി.ഡി. സതീശൻ്റെ നേതൃത്വത്തിലുള്ള പുതുയുഗ യാത്ര പാലക്കാട് എത്തുമ്പോൾ പ്രഖ്യാപനം നടത്താനാണ് നീക്കം. സ്വന്തം നാടായതിനാൽ ഒറ്റപ്പാലത്ത് ശശിക്ക് ജയിക്കാനാകുമെന്ന പ്രതീക്ഷയാണ് ശശിയെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിന് പിന്നിൽ ഉണ്ടായിരുന്നത്.
എന്നാൽ കോൺഗ്രസ് സ്ഥാനാർഥി ആകുമെന്ന വാർത്ത ഇത്തരം പി.കെ. ശശി ആദ്യഘട്ടത്തിൽ തന്നെ നിഷേധിച്ചിരുന്നു. ചർച്ചകൾ നടന്നിട്ടില്ലെന്നും സതീശൻ പാലക്കാട് എത്തുമ്പോൾ ഒന്നും സംഭവിക്കില്ലെന്നും പി.കെ. ശശി ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു. താൻ പാർട്ടി മെമ്പറും സിഐടിയു നേതാവുമാണ്. ഒരു തരത്തിലും കോൺഗ്രസിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നായിരുന്നു ശശിയുടെ പ്രതികരണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button