Uncategorized
വർക്കലയിൽ 11 വയസുകാരനെ കാണാതായി

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ 11 വയസുകാരനെ കാണാതായി. മുത്താന സ്വദേശി ഭജന്റെയും സൗമ്യയുടെയും മകൻ വൈഷ്ണവിനെയാണ് കാണാതായത്. വർക്കല ഞെക്കാട് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് വൈഷ്ണവ്. സ്കൂളിൽ നിന്ന് വീട്ടിലെത്തിയ കുട്ടി, പിന്നീട് സ്വകാര്യ ബസിൽ കയറി പാരിപ്പള്ളി ജംഗ്ഷനിൽ ഇറങ്ങിയതായി ബസ് ജീവനക്കാരിൽ നിന്ന് വിവരം ലഭിച്ചു. മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പാരിപ്പള്ളി ഭാഗത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്. സ്കൂൾ യൂണിഫോമാണ് കുട്ടി ധരിച്ചിരുന്നതെന്ന് ബസ് ജീവനക്കാർ പറയുന്നു.




