Uncategorized
വാളത്തോട് മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപക കൃഷി നാശം, വീടിനു നേരെയും ആക്രമണം

അയ്യൻകുന്ന് പഞ്ചായത്തിലെ വാളത്തോട് മേഖലയിലാണ് കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നാശം വരുത്തിയത്. ചേലമരത്തിങ്കൽ ജിബിന്റെ വീടിന് നേരെയും ആക്രമണം ഉണ്ടായി. വീട്ടിലെ പാത്രങ്ങൾ ഉൾപ്പെടെ നശിപ്പിച്ചു. വീട്ടു പറമ്പിലെ തെങ്ങ്, കമുങ്ങ്, കൊക്കോ,കാപ്പി,തുടങ്ങിയ കാർഷിക വിളകളും നശിപ്പിച്ചിട്ടുണ്ട്.




