Uncategorized

‘കൊച്ച് തന്നെയാണോ ഇതൊക്കെ എഴുതുന്നത്?ഫെജോയോട് ദലീമയുടെ ചോദ്യം; ചിരി പടർത്തി വിഡിയോ

എംഎൽഎ ദലീമ ജോജോയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ വിഡിയോ പങ്കുവച്ച് റാപ്പർ ഫെജോ. ഫെജോയുടെ റാപ്പ് ഗാനം “കിഴക്കു സൂര്യനുദിച്ചല്ലോ’ ഹിറ്റ് ആയതിന് പിന്നാലെയാണ് ഫെജോ ദലീമയെ കാണാൻ എത്തിയത്. ദലീമ വർങ്ങൾക്ക് മുൻപ് പാടിയ ‘സഞ്ചാരി എന്ന ക്രിസ്തീയ ആൽബത്തിലെ ഭാഗമാണ് ഫെജോ റാപ്പ് ആയി പുനരവതരിപ്പിച്ചത്.

കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഫെജോ മുൻപ് പങ്കുവച്ചിരുന്നു.അരൂരിലെ വീട്ടിലെത്തിയാണ് ഫെജോ ദലീമയെ കണ്ടത്. ഫെജോയും ദലീമയും പാട്ടിനെക്കുറിച്ച് സംസാരിക്കുന്നത് വിഡിയോയിൽ കാണാം. പഴയ ട്രാക്കുകളിൽ റാപ്പ് കലർത്തി പുനരവതരിപ്പിക്കുന്ന സാംപ്ലിങ് രീതിയാണ് പാട്ടിന് ചെയ്‌തതെന്ന് ഫെജോ ദലീമയോട് പറയുന്നത്. തലമുറകൾ അറിയേണ്ട പാട്ട് ആയതിനാലാണ് ‘കിഴക്കു സൂര്യനുദിച്ചല്ലോ’ എന്ന ഗാനം തിരഞ്ഞെടുത്തത് എന്നും ഫെജോ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button