Uncategorized
മലയാളി വിദ്യാർഥി അബുദാബിയിൽ മരണപ്പെട്ടു
അബുദാബി: പനി ബാധിച്ച് അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി ഫൈസാൻ ഇർഫാൻ (8) അന്തരിച്ചു. പെരുമ്പാവൂർ കരുവാട്ട് ഇർഫാന്റെയും അസ്നയുടെയും മകനാണ്. ബനിയാസ് ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു.
സഹോദരൻ: സയാൻ. കബറടക്കം ഞായർ രാവിലെപത്തരയ്ക്ക് പെരുമ്പാവൂർ വട്ടേക്കാട്ടുപടി ജുമാ മസ്ജിദ് കബർസ്ഥാനിൽ.




