22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വയനാട്ടിലെ മുതിര്‍ന്ന സി.പി.എം. നേതാവ് പി.എ.മുഹമ്മദ് അന്തരിച്ചു
Kerala

വയനാട്ടിലെ മുതിര്‍ന്ന സി.പി.എം. നേതാവ് പി.എ.മുഹമ്മദ് അന്തരിച്ചു

വയനാട്ടിൽ സിപിഐ എം ജില്ലാ കമ്മിറ്റി രൂപീകരിച്ചതുമതൽ ജില്ലാ സെക്രട്ടറിയറ്റംഗവും ജില്ലയുടെ രൂപീകരണത്തിന് ശേഷം കാൽനൂറ്റാണ്ടുകാലം ജില്ലാ സെക്രട്ടറിയുമായിരുന്ന പി എ മുഹമ്മദ് (84) അന്തരിച്ചു. വൈത്തിരി ചേലോട് ഗുഡ്ഷെപ്പേർഡ് ആശുപത്രിയിൽ വെള്ളിയാഴ്ച പകൽ 11.30 ഓടെയായിരുന്നു അന്ത്യം. നേരിയതോതിലുള്ള പക്ഷാഘാതത്തെ തുടർന്ന് ഒരുമാസമായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി രോഗം മൂർച്ചിച്ചതിനെ തുടർന്ന് വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. 1973ൽ സിപിഐ എം വയനാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചപ്പോൾ മുതൽ സെക്രട്ടറിയറ്റംഗമായി പ്രവർത്തിച്ച പി എ കാൽ നൂറ്റാണ്ട് കാലം ജില്ലാ സെക്രട്ടറിയായി പാർടിയെ നയിച്ചു. സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം ,സിഐടിയു ജില്ലാ പ്രസിഡന്റ്, വൈത്തിരി പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് , ദേശാഭിമാനി ഡയരക്ടർ ബോർഡംഗം എന്നീങ്ങനെ വ്യത്യസ്ത മേഖലകളിൽ സംഘാടകനായും സഹകാരിയായും നേതൃപാടവും പ്രകടിപ്പിച്ചു.

Related posts

പുതുവത്സരത്തിൽ കോവളത്ത് ഹെലികോപ്റ്ററിൽ പറന്നുല്ലസിക്കാം

Aswathi Kottiyoor

കേരളത്തിലെ ആദ്യ ഭാരത് ഗൗരവ് ട്രെയിൻ ഓണത്തിന്

Aswathi Kottiyoor

സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും കുറഞ്ഞു

Aswathi Kottiyoor
WordPress Image Lightbox