എം.ജി.എം.ശാലേം സെക്കണ്ടറി സ്കൂളിൽ രുചി വൈവിധ്യവുമായി ഭക്ഷ്യമേള :

കേളകം:- എം.ജി.എം.ശാലേം സെക്കണ്ടറി സ്ക്കൂളിൽ നല്ല പാഠം ക്ലബിൻ്റെയും സയൻസ് ക്ലബിൻ്റെയും ആഭിമുഖ്യത്തിൽ വിപുലമായ ഭക്ഷ്യമേള സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ വിഷരഹിത ഭക്ഷണശീലത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചത്.
സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സ്ക്കൂൾ മാനേജർ ഫാ. ജിനു ജോൺ , പ്രിൻസിപ്പാൾ റ്റി.വി. ജോണി. പി.ടി.എ. പ്രസിഡൻ്റ് രാജേഷ് വി.വി. നല്ല പാഠം സെക്രട്ടറിമാരായ അച്ചു മരിയ പോൾ , ഇമാ ക്കുലിൻ ജോമോൾ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടു വന്ന നാടൻ വിഭവങ്ങൾ മേളക്ക് മാറ്റുകൂട്ടി. വിവിധ തരം പായസങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പുട്ട്, പുലാവ്. അപ്പം തുടങ്ങിയവ കൊണ്ടുള്ള വിവിധ വിഭവങ്ങളും പഴമയുടെ രുചിയൂറുന്ന പലഹാരങ്ങളും മേളയിൽ ഒരുക്കിയിരുന്നു. ഫാസ്റ്റ് ഫുഡ് സംസ്കാരത്തിൽ നിന്നും മാറി നടക്കാൻ പുതുതലമുറയെ പ്രേരിപ്പിക്കുന്നതായിരുന്നു ഓരോ വിഭവങ്ങളും ‘
അധ്യാപകരും പി.ടി.എ. ഭാരവാഹികളും വിദ്യാർത്ഥികളും മേളയിൽ പങ്കാളികളായി




