Uncategorized

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു

ആലപ്പുഴ: ആലപ്പുഴ മുല്ലയ്ക്കൽ ശ്രീരാജരാജേശ്വരി ക്ഷേത്രത്തിന്‍റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെയും ഉടമസ്ഥതയിലുള്ള ആന മുല്ലയ്ക്കൽ ബാലകൃഷ്ണൻ ചരിഞ്ഞു. ഇന്ന് രാവിലെ 7.15ന് മുല്ലയ്ക്കല്‌ ക്ഷേത്രത്തിലെ ശീവേലി സമയത്ത് ക്ഷേത്ര മതിൽക്കെട്ടനകത്ത് തളച്ചിരുന്ന ബാലകൃഷ്ണൻ മറിഞ്ഞു വീഴുകയായിരുന്നു. ശബ്ദം കേട്ട് ഉദ്യോഗസ്ഥരടക്കം ഓടിയെത്തിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഏറെക്കാലമായി ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന ബാലകൃഷ്ണനെ ചികിത്സയിലായിരുന്നതിനാൽ എഴുന്നള്ളിക്കാറില്ലായിരുന്നു. മുല്ലയ്ക്കൽ ക്ഷേത്രക്കുളത്തിന് സമീപം പ്രത്യേകം തറ കെട്ടി അതിലായിരുന്നു ബാലകൃഷ്ണന് വിശ്രമസൗകര്യം ഒരുക്കിയിരുന്നത്. 1987 ൽ മുല്ലയ്ക്കൽ ക്ഷേത്രത്തിലെ കൊടിയർച്ചനയ്ക്ക് ശേഷം മിച്ചം വന്ന തുക ഉപയോഗിച്ച് മുല്ലയ്ക്കൽ ബാലകൃഷ്ണനെ വാങ്ങിയത്. 1988ലാണ് ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയത്. 62 വയസ് പ്രായമുള്ള കൊമ്പനെ ഇരുപതാം വയസിലാണ് നടയ്ക്കിരുത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button