24.5 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • പേരാവൂർ ബ്ലോക്ക് ക്ഷീരകർഷക സംഗമം
Peravoor

പേരാവൂർ ബ്ലോക്ക് ക്ഷീരകർഷക സംഗമം

പേരാവൂർ: ജില്ലാ ക്ഷീരവികസനവകുപ്പിന്റെ നേതൃത്വത്തിൽ പേരാവൂർ ബ്ലോക്ക് ക്ഷീരകർഷക സംഗമം തൊണ്ടിയിൽ ഉദയ ഓഡിറ്റോറിയത്തിൽ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അധ്യക്ഷത വഹിച്ചു.ക്ഷീരവികസന വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടർ ട്വിങ്കിൾ മാത്യു പദ്ധതി വിശദീകരിച്ചു.

ജില്ലാ ക്വാളിറ്റി കൺട്രോൾ ഓഫീസർ പി.പി.സുനൈനയുടെ നേതൃത്വത്തിൽ നടന്നക്ഷീര വികസന സെമിനാറിൽ പി.എൻ.ഷിബു,എം.വി.ജയൻ എന്നിവർ വിഷയമവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രീത ദിനേശൻ,മൈഥിലി രമണൻ,പേരാവൂർ പഞ്ചായത്തംഗങ്ങളായ റജീന സിറാജ് പൂക്കോത്ത്,രാജു ജോസഫ്,മിൽമ ഡയറക്ടർ ലൈസ ആന്റണി,പേരാവൂർ ക്ഷീര വികസന ഓഫീസർ സോഫിയ.പി.സഖറിയ,സംഘാടക സമിതി ചെയർമാൻ കെ.ശശീന്ദ്രൻ,പേരാവൂർ ക്ഷീരസംഘം സെക്രട്ടറി കെ.ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

മികച്ച ക്ഷീരകർഷകരെയും ക്ഷീരസംഘങ്ങളെയുംജില്ലാ പഞ്ചായത്തംഗങ്ങളായ വി.ഗീത,ജൂബിലി ചാക്കോ,പഞ്ചായത്ത് പ്രസിഡന്റുമാരായ വി.ഹൈമാവതി(മാലൂർ),എം.റിജി(കോളയാട്),ടി.ബിന്ദു(മുഴക്കുന്ന്),മിൽമ കണ്ണൂർ ഡിസ്ട്രിക് ഓഫീസർ കെമാധവൻ എന്നിവർ ആദരിച്ചു.ക്ഷീരകർഷകരെ ആദരിക്കൽ,ക്ഷീരവികസന സെമിനാർ,എക്‌സിബിഷൻ എന്നിവ നടന്നു.

Related posts

ആരോഗ്യ പ്രവര്‍ത്തകരെയും ആശ വര്‍ക്കര്‍മാരെയും ആദരിച്ചു

Aswathi Kottiyoor

ആദിവാസികള്‍ക്കായി മണത്തണ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു…

Aswathi Kottiyoor

24 കുപ്പി മദ്യവുമായി കീഴ്പ്പള്ളി അത്തിക്കൽ സ്വദേശി പേരാവൂർ എക്സൈസ് പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox