കണ്ണൂർ: സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ മൂലം കഷ്ടതയനുഭവിക്കുന്ന ജനങ്ങളോടൊപ്പം പ്രശ്നങ്ങൾ വിലയിരുത്താനും ആശങ്കകൾ പങ്കുവെയ്ക്കാനും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനും വേണ്ടി കെ.സുധാകരൻ എംപി സംഘടിപ്പിക്കുന്ന “മുഖാമുഖം ” പരിപാടി 12 ന് കണ്ണൂരിൽ നടക്കും.
കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ രാവിലെ 10 മുതൽ 12 വരെയാണ് പരിപാടി. കെ -റയിൽ, ജലപാത, അശാസ്ത്രീയമായ തെക്കീബസാർ ഫ്ലൈഓവർ നിർമാണം തുടങ്ങിയ ജനങ്ങളെ ആശങ്കയിലാക്കിയ ഗുരുതരമായ ജനവിരുദ്ധ നടപടിയെകുറിച്ചുള്ള പൊതുജനങ്ങളുടെ പരാതികൾ മുഖാമുഖം പരിപാടിയിൽ സ്വീകരിക്കുമെന്നും കെ.സുധാകരൻ എം.പിയുടെ ഓഫീസിൽ നിന്നും അറിയിച്ചു.
previous post