Uncategorized

ചാലക്കുടി നഗരസഭ കൗണ്‍സിലര്‍ യുഡിഎഫില്‍ ചേര്‍ന്നു

തൃശൂര്‍: ചാലക്കുടി നഗരസഭ കൗണ്‍സിലര്‍ യുഡിഎഫില്‍ ചേര്‍ന്നു. സ്വതന്ത്ര കൗണ്‍സിലറായിരുന്ന ടി ഡി എലിസബത്താണ് യുഡിഎഫില്‍ ചേര്‍ന്നതായി വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. 20-ാം വാര്‍ഡായ ഹൗസിംഗ് ബോര്‍ഡ് കോളനിയെയാണ് എലിസബത്ത് പ്രതിനിധാനം ചെയ്തിരുന്നത്.

ഇതോടെ 36-അംഗ കൗണ്‍സിലില്‍ യുഡിഎഫ് അംഗസംഖ്യ 29 ആയി ഉയര്‍ന്നു. നേരത്തെയും രണ്ടുപേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. സ്വതന്ത്രയായി വിജയിച്ച റോസി ലാസര്‍, ബിജെപി സ്വതന്ത്രന്‍ വത്സന്‍ ചമ്പക്കര എന്നിവര്‍ നേരത്തെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

അതേസമയം, ആലപ്പുഴ ചെന്നിത്തലയില്‍ തൃപ്പെരുന്തുറ ഗ്രാമ പഞ്ചായത്ത് അംഗവും ദളിത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഷിബു കിളിയമ്മന്‍തറയില്‍ കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു. ഡിസിസി പ്രസിഡന്റ് ബാബു പ്രസാദിന് രാജിക്കത്ത് കൈമാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button