ഇരിട്ടി: ഇരിട്ടി ടൗണിൽ മോഷണം. ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിലെ വൺവേ റോഡിലുള്ള ഐഡിയൽ ഇലക്ട്രോണിക്സ് പവർ ടൂൾസിലാണു മോഷണം നടന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.
ഷട്ടറിന്റെ പൂട്ടുപൊളിച്ച് അകത്തുകയറിയ മോഷ്ടാവ് കടയിലുണ്ടായിരുന്ന ഒരുലക്ഷത്തിലധികം രൂപ അപഹരിച്ചു. മോഷണം ശ്രദ്ധയിൽപ്പെട്ട ഉടമ ഷിനോജ് അഗസ്റ്റിൻ പോലീസിനെ വിവരം അറിയിച്ചു. ഇരിട്ടി പ്രിൻസിപ്പൽ എസ്ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധരും പരിശോധന നടത്തി. നാലുദിവസം മുമ്പ് ഉളിയിൽ ടൗണിൽ നാല് കടകളിൽ മോഷണം നടന്നിരുന്നു. മോഷ്ടാവിന്റെ ദൃശ്യം നിരീക്ഷണ കാമറയിൽ തെളിഞ്ഞിട്ടുണ്ട്. മോഷ്ടാവിനെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.