Uncategorized
കോഴിക്കോട് കക്കോടിയില്‍ മതില് ഇടിഞ്ഞുവീണ് അപകടം; കുടുങ്ങിക്കിടന്ന അതിഥി തൊഴിലാളിയെ പുറത്തെടുത്തു

കോഴിക്കോട് കക്കോടിയില്‍ മതില് ഇടിഞ്ഞ് അപകടം. മതിലിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയ അതിഥിത്തൊഴിലാളിയെ അഗ്നിരക്ഷാ സേന പുറത്തെടുത്തു. സാരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ഇതിലൊരാള്‍ അപകടനില തരണം ചെയ്തെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇരുവരും പശ്ചിമ ബംഗാള്‍ സ്വദേശികളെന്നാണ് വിവരം. ഗുരുതരമായി പരുക്കേറ്റ തൊഴിലാളി അബോധാവസ്ഥയിലാണ്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. (10 മണിയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. കക്കോടിയിലെ ചെറുകുളം റോഡില്‍ മണ്ണാറയ്ക്കല്‍ പറമ്പില്‍ രാമനാഥന് എന്നയാളിന്റെ വീട്ടില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയതായിരുന്നു തൊഴിലാളികള്‍. ഇവര്‍ ജോലി ചെയ്യുന്നതിനിടെ തൊട്ടടുത്തുള്ള കൂറ്റന്‍ മതില് ഇടിയുകയും തൊഴിലാളികള്‍ കുടുങ്ങുകയുമായിരുന്നു.



