24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • 255 കേന്ദ്രത്തിൽ 26ന്‌ കർഷക കൂട്ടായ്‌മ
Uncategorized

255 കേന്ദ്രത്തിൽ 26ന്‌ കർഷക കൂട്ടായ്‌മ

പതിനൊന്നുമാസം പൂർത്തിയാകുന്ന കർഷകപ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ സംയുക്ത കർഷകസമിതി 26ന്‌ ജില്ലയിലെങ്ങും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. 255 കേന്ദ്രത്തിൽ കർഷകപ്രകടനവും കൂട്ടായ്മയും നടത്തുമെന്ന്‌ ജില്ലാ ചെയർമാൻ എ പ്രദീപനും കൺവീനർ എം പ്രകാശനും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
‘പൊരുതിമരിച്ചാലും പിൻവാങ്ങില്ലെന്ന’ ഉജ്വല പ്രഖ്യാപനത്തോടെ സംയുക്ത കിസാൻ മോർച്ച നടത്തുന്ന പ്രക്ഷോഭത്തിന്‌ രാജ്യമെമ്പാടുമുള്ള കർഷകരുടെ പിന്തുണയുണ്ട്‌. ഇന്ത്യൻ കർഷക പ്രസ്ഥാനത്തിന്റെ സമരപഥത്തിലെ ഐതിഹാസിക മുന്നേറ്റത്തെ കണ്ണൂരിലെ കർഷകസമൂഹവും ആവേശപൂർവം നെഞ്ചേറ്റുകയാണെന്ന്‌ നേതാക്കൾ പറഞ്ഞു.
വൈകിട്ട്‌ അഞ്ചിന്‌ നടക്കുന്ന കൂട്ടായ്‌മയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെയും കോലം കത്തിക്കും. എം പ്രകാശൻ, ഒ വി നാരായണൻ, എ പ്രദീപൻ, പുല്ലായിക്കൊടി ച ന്ദ്രൻ, കെ ടി മുസ്തഫ ഹാജി, എ അശോകൻ, പി പി ദാമോദരൻ, സജി ചെറിയാനിമറ്റം, സി പി ഷൈജൻ, കെ എം വിജയൻ, പി വി ഗോപിനാഥ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സമരം ഉദ്‌ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ കർഷക കോൺഗ്രസ്‌ എസ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ എം വിജയൻ, കിസാൻ ജനതാ എസ്‌ ജില്ലാ പ്രസിഡന്റ്‌ കെ ടി മുസ്‌തഫ ഹാജി എന്നിവരും പങ്കെടുത്തു.

Related posts

‘സംസ്ഥാനം വായ്പയെടുക്കുന്നത് എന്തിന്, കെ വി തോമസിന് ഓണറേറിയം നൽകാനോ’; പരിഹസിച്ച് വി മുരളീധരൻ

Aswathi Kottiyoor

മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്; സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ്

Aswathi Kottiyoor

മദ്യപിച്ച് വാഹനമോടിച്ചു; രണ്ട് KSRTC ബസ് ഡ്രൈവറും ഒരു സ്വകാര്യ ബസ് ഡ്രൈവറും അറസ്റ്റില്‍

Aswathi Kottiyoor
WordPress Image Lightbox