Uncategorized

തളിപ്പറമ്പ് തീപിടുത്തം; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് ധനസഹായം കൈമാറി

കേളകം: തളിപ്പറമ്പ് ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ കത്തിനശിച്ച് കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ച സാഹചര്യത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി നൽകുന്ന 2 കോടി രൂപയുടെ ധനസഹായത്തിലേക്ക് കേളകം യൂണിറ്റ് അംഗങ്ങളിൽ നിന്നും, ടൗണിലെ കച്ചവടക്കാരിൽ നിന്നും പിരിച്ചെടുത്ത 1 ലക്ഷത്തോളം രൂപ ജില്ലാ കമ്മിറ്റിക്ക് കൈമാറി. കേളകം വ്യാപാര ഭവനിൽ വെച്ച് നടന്ന ചടങ്ങിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് പ്രസിഡന്റ് എം എസ് തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ധനസഹായം ഏറ്റുവാങ്ങി. യൂണിറ്റ് ജനറൽ സെക്രട്ടറി സിബി അൽക്ക, യൂണിറ്റ് രക്ഷാധികാരി നാണു മാഷ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button