Uncategorized

കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൗട്ട്&ഗൈഡ്സ് ത്രിദിന വാർഷിക സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ്&ഗൈഡ്സിൻ്റെ ത്രിദിന വാർഷിക സഹവാസ ക്യാമ്പ് പേരാവൂർ ബ്ലോക്ക് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ മൈഥിലി രമണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡണ്ട് ജിൽസ് വർഗീസ് അധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ്,ഹെഡ്മാസ്റ്റർ എം.വി മാത്യു, മദർ പി ടി എ പ്രസിഡണ്ട് ബിനിത രമേശ്, സ്റ്റാഫ് സെക്രെട്ടറി വിജി പി ജെ, ട്രൂപ്പ് ലീഡർ അഭിനവ് ഇ ജെ, സ്കൗട്ട് മാസ്റ്റർ കെ വി ബിജു, ഗൈഡ് ക്യാപ്റ്റൻ സ്മിത കേളോത്ത് തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിൽ ജോസ് അബ്രഹാം സ്കൗട്ടിംങ് ശേഷികൾ പരിശീലിപ്പിച്ചു. മോട്ടിവേഷൻ ട്രയിനറും ടെലി സിനിമാ താരവുമായ ലിതേഷ് കോളയാട് പ്രത്യേക പരിശീലന ക്ലാസ് നൽകി. ക്യാമ്പിനോടനുബന്ധിച്ച് സ്വയം പാചകം, സാഹസിക പ്രകടനങ്ങൾ, ഫീൽഡ് ട്രിപ്പ്, പുഴയോര ശുചീകരണം, സർവമത പ്രാർത്ഥന,ക്യാമ്പ് ഫയർ തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button