Uncategorized

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, നേത്രാവതിയുടെ അടക്കം സമയം മാറുന്നു; 110–120 കീ.മീ ആയി കൊങ്കൺ ട്രെയിനുകളുടെ വേഗത കൂടും

കണ്ണൂർ: കൊങ്കൺ റെയിൽവേ പാതയിലെ 38 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി. സാധാരണയിലും 10 ദിവസം നേരത്തെയാണ് ഇത്തവണ സമയക്രമത്തിലെ മാറ്റം വരുന്നത്. പുതിയ സമയക്രമം ഒക്ടോബർ 21, ചൊവ്വാഴ്ച മുതലാണ് മുതൽ പ്രാബല്യത്തിൽ വരും. ജൂൺ 15 മുതൽ ഒക്ടോബർ 20 വരെ പ്രാബല്യത്തിലുണ്ടായിരുന്ന മൺസൂൺ ടൈംടേബിൾ അവസാനിക്കുന്നതോടെയാണ് ഈ മാറ്റം. പുതിയ സമയക്രമം മംഗള, നേത്രാവതി, മത്സ്യഗന്ധ എക്സ്പ്രസ് ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകളുടെ യാത്രാ സമയത്തിൽ മണിക്കൂറുകളുടെ വ്യത്യാസം വരുത്തും.

വേഗത വർദ്ധിക്കും

മൺസൂൺ കാലത്ത് സുരക്ഷ ഉറപ്പാക്കാൻ 40–75 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരുന്ന ട്രെയിനുകളുടെ വേഗത ഒക്ടോബർ 21 മുതൽ വർദ്ധിക്കും. ജൂൺ 15 വരെ ട്രെയിനുകൾക്ക് 110–120 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button