രാജ്യത്ത് ഒക്ടോബറിൽ കോവിഡ് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റിന്റെ വിദ്ഗധ സമിതി റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം നിയോഗിച്ച സമിതി പ്രധാനമന്ത്രിക്ക് റിപ്പോർട്ട് നൽകി.
ഒക്ടോബർ അവസാനത്തോടെ കോവിഡ് തരംഗം ഉയർന്ന സംഖ്യയിൽ എത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. ഇത് മുന്നിൽ കണ്ട് ആരോഗ്യ സംവിധാനങ്ങൾ സജ്ജമാക്കണമെന്നാണ് നിർദേശം.
എല്ലാ ആശുപത്രികളിലും ശിശുരോഗ വിദഗ്ധരുടെ സേവനം ഉറപ്പാക്കണമെന്നും വിദഗ്ധ സമിതി ആവശ്യപ്പെട്ടു.