27.5 C
Iritty, IN
October 6, 2024
  • Home
  • kannur
  • സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
kannur

സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ഇന്ന് (ജൂലൈ 27) കണ്ണൂർ ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ശങ്കരവിലാസം യു പി സ്‌കൂള്‍ പാട്യം, കീഴ്പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രം, ഇസ്സത്തുല്‍ ഇസ്ലാം മദ്രസ എല്‍ പി സ്‌കൂള്‍ തളാപ്പ്, കൂട്ടുമുഖം സാമൂഹ്യാരോഗ്യകേന്ദ്രം, ആറ്റടപ്പ യു പി സ്‌കൂള്‍ എടക്കാട്, കോട്ടയം തട്ട് നടുവില്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ 12.30, വട്ടക്കര കോളനി പെരുവ, അങ്ങാടിക്കടവ് പ്രാഥമികാരോഗ്യകേന്ദ്രം, കൊളച്ചേരി പ്രാഥമികാരോഗ്യകേന്ദ്രം, കോട്ടൂര്‍ സബ്‌സെന്റര്‍ ശ്രീകണ്ഠപുരം,
പഴശ്ശിരാജാ സേവാ ട്രസ്റ്റ് കൊമ്മല്‍ വയല്‍, കരുവഞ്ചാല്‍ പാരിഷ് ഹാള്‍ എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലുമണി, വിദ്യമിത്രം യു പി സ്‌കൂള്‍ എര്യം, മാട്ടൂല്‍ കുടുംബാരോഗ്യകേന്ദ്രം, ദേശ സേവാ യു പി സ്‌കൂള്‍ കണ്ണാടിപ്പറമ്പ് രാവിലെ 10 മുതല്‍ വൈകിട്ട് നാലുമണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

Related posts

ക​ട​ലി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി

Aswathi Kottiyoor

നിറച്ചാർത്തിൽ തലശേരിയുടെ ചുവരുകൾ

Aswathi Kottiyoor

ഇന്ന് ആറ് സ്റ്റേഷനുകൾ സ്ത്രീകൾ ഭരിക്കും…

Aswathi Kottiyoor
WordPress Image Lightbox