30.4 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ഒ ബി സി മോർച്ച പ്രതിഷേധ ധർണ്ണ നടത്തി
Iritty

ഒ ബി സി മോർച്ച പ്രതിഷേധ ധർണ്ണ നടത്തി

ഇരിട്ടി : പിണറായി സർക്കാരിൻ്റെ വാക്സിൻ വിതരണത്തിലെ വീഴ്ച്ചക്കെതിരെ ഒ ബി സി മോർച്ച പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. സംസ്ഥാന തലത്തിൽ ഗവർമ്മെണ്ട് ആശുപത്രികൾക്ക് മുന്നിൽ നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായായിരുന്നു ധർണ്ണ. ബി ജെ പി പേരാവൂർ മണ്ഡലം പ്രസിഡന്റ് എം.ആർ. സുരേഷ് ധർണ്ണ ഉദ്‌ഘാടനം ചെയ്തു. ഒ ബി സി മോർച്ച മണ്ഡലം പ്രസിഡൻ്റ് ജയപ്രകാശ് കുന്നോത്ത് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എ.കെ. ഷൈജു , പി.പി. ജയലക്ഷ്മി, വി. പുഷ്പ , ഒ ബി സി മോർച്ച ബി ജെ പി നേതാക്കളായ കെ.ശിവശങ്കരൻ , പ്രശാന്തൻ കുമ്പത്തി, പ്രിജേഷ് അളോറ, അശോകൻ പാലുമ്മി,വിവേക് കീഴൂർ എന്നിവർ സംസാരിച്ചു.

Related posts

ഇരിട്ടി പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു…………

Aswathi Kottiyoor

ആറളത്ത് വനശ്രീ ഇക്കോ ഷോപ്പ് പ്രവർത്തനം തുടങ്ങി

Aswathi Kottiyoor

വായനാദിനത്തിൽ പുസ്തകങ്ങൾ വീടുകളിലെത്തിച്ചു നൽകി പരിക്കളം ടാഗോർ വായനശാല

Aswathi Kottiyoor
WordPress Image Lightbox