Uncategorized
മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയിൽ; മൂന്നുപതിറ്റാണ്ടോളം വേദികളിൽ നിറഞ്ഞുനിന്ന കലാകാരൻ

കൊച്ചി: മൂന്നുപതിറ്റാണ്ടോളം വേദികളിൽ നിറഞ്ഞുനിന്ന മിമിക്രി താരം പാലാ സുരേഷിനെ (സുരേഷ് കൃഷ്ണ-53) വീട്ടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി. പിറവത്തെ വാടകവീട്ടിലായിരുന്നു അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയസംബന്ധമായി അസുഖബാധിതനായ സുരേഷ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയിലായിരുന്നു. പിറവം തേക്കുംമൂട്ടിൽപ്പടിക്കടുത്ത് കുടുംബസമേതം വാടക വീട്ടിലാണ് താമസിച്ചിരുന്നത്.




