Uncategorized

‘ കെസിഎല്‍ കിരീടം കൈവിടാനാകില്ല; കരുത്തോടെ ചാമ്പ്യന്മാര്‍ കളത്തില്‍ ഉണ്ടാകും’ ; സച്ചിന്‍ ബേബി

കേരള ക്രിക്കറ്റ് ലീഗ് കിരീടം നിലനിര്‍ത്താനാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് എരീസ് കൊല്ലത്തിന്റെ ടീം നായകന്‍ സച്ചിന്‍ ബേബി. വിഷ്ണു വിനോദ് അടക്കമുള്ള താരങ്ങളെത്തിയത് ടീമിന്റെ കരുത്ത് കൂട്ടുമെന്നാണ് വിശ്വാസം. രഞ്ജി ട്രോഫിയില്‍ കേരളം ഇത്തവണയും മികച്ച പ്രകടനം നടത്തുമെന്ന് കേരള ടീമിന്റെ നായകന്‍ കൂടിയായ സച്ചിന്‍ ബേബി പറഞ്ഞു.ടീം മികച്ച തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെന്നും കെസിഎല്‍ സൗഹൃദ മത്സരം തയ്യാറെടുപ്പിന് സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കെസിഎല്ലില്‍ വിജയം രുചിച്ചതാണ്. അത് തുടരണം എന്നാണ് ആഗ്രഹം. നല്ല പ്രകടനം കാഴ്ച വച്ച് കപ്പ് കൊല്ലത്തേക്ക് കൊണ്ടുപോകാനാണ് ആഗ്രഹം – അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button