Uncategorized

തദ്ദേശ തെരഞ്ഞെടുപ്പ് ; സംവരണ സീറ്റിലേക്കുള്ള ഇത്തവണത്തെ നറുക്കെടുപ്പിന് പുതിയ മാനദണ്ഡം

കോഴിക്കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സംവരണ സീറ്റുകൾ നറുക്കെടുക്കുന്നതിനുള്ള പൊതുമാനദണ്ഡം പ്രഖ്യാപിച്ചു. ഇത്തവണ കാര്യങ്ങൾ മാറിമറിയാൻ സാധ്യതയുണ്ട്. കഴിഞ്ഞ രണ്ട് തവണ തുടർച്ചയായി ജനറൽ അല്ലെങ്കിൽ സംവരണ വാർഡുകളായിരുന്ന വാർഡുകൾ ഒഴികെ, ബാക്കിയുള്ള മുഴുവൻ വാർഡുകളും നറുക്കെടുപ്പിന് വിധേയമാക്കും. പുതിയ മാനദണ്ഡമനുസരിച്ച്, കഴിഞ്ഞ രണ്ട് തവണ സംവരണ വാർഡായിരുന്ന വാർഡുകൾ ഇത്തവണ ജനറൽ വാർഡാകും. അതുപോലെ, കഴിഞ്ഞ രണ്ട് തവണ ജനറൽ വാർഡായിരുന്ന വാർഡുകൾ സംവരണ വാർഡുകളാകും. ഈ രണ്ട് വിഭാഗങ്ങളിൽ പെടാത്ത എല്ലാ വാർഡുകളും നറുക്കെടുപ്പിലൂടെയാണ് സംവരണം തീരുമാനിക്കുക. സാധാരണയായി, ഒരു തവണ വനിതാ വാർഡായിരുന്നാൽ അടുത്ത തവണ അത് ജനറൽ വാർഡ് ആയി മാറ്റിവയ്ക്കാറുണ്ട്. എന്നാൽ പുതിയ രീതി വന്നതോടെ, ഇത്തവണ ആ പതിവ് തെറ്റും. ഇത് രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെയും പതിവ് കണക്കുകൂട്ടലുകൾ തെറ്റിക്കാൻ സാധ്യതയുണ്ട്. സെപ്റ്റംബർ മാസത്തിൽ ജില്ലാ കളക്ടറേറ്റുകളിൽ വെച്ച് നറുക്കെടുപ്പ് നടക്കും. നവംബർ-ഡിസംബർ മാസങ്ങളിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button