കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം പടരുന്ന സാഹചര്യത്തില്‍ സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി കര്‍ണാടക. കേരളത്തില്‍നിന്നും മഹാരാഷ്ട്രയില്‍നിന്നും കര്‍ണാടകയിലേക്ക് വരുന്നതിന് ആര്.ടി.പി.സി.ആര് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് പരിശോധന കര്‍ശനമാക്കി.
വിട്ടുവീഴ്ചകളില്ലാതെ മുഴുവന്‍ യാത്രക്കാരെയും പരിശോധനക്ക് വിധേയമാക്കാനും ആര്.ടി.പി.സി.ആര് നെഗറ്റിവ് സര്ട്ടിഫിക്കറ്റില്ലാതെയെത്തുന്നവര്ക്ക് ചെക്ക്പോസ്റ്റുകള്‍ക്ക് സമീപത്തെ ആരോഗ്യ കേന്ദ്രങ്ങളില്‍ കോവിഡ് പരിശോധന നടത്താനുള്ള സൗകര്യവുമാണ് ഒരുക്കിയിരിക്കുന്നത്.