Uncategorized

ഓഗസ്റ്റ് 11 വരെയുള്ള ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത; ഈ സംസ്ഥാനങ്ങളിലേയ്ക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാം

ദില്ലി: കനത്ത മഴയും വെള്ളപ്പൊക്കവും കാരണം ഇന്ത്യയിലെ പല സംസ്ഥാനങ്ങളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഓ​ഗസ്റ്റ് 11 വരെയുള്ള ദിവസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിനാൽ ഈ സംസ്ഥാനങ്ങളിലേയ്ക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുകയും ഇവിടങ്ങളിൽ താമസിക്കുന്നവർ ജാ​ഗ്രത പാലിക്കുകയും വേണം.

ഓഗസ്റ്റ് 8 വരെ ദില്ലിയിലും എൻസിആറിലും പൊതുവെ മേഘാവൃതമായ കാലാവസ്ഥയായിരിക്കും ഉണ്ടാകുക. നേരിയ മഴയും ഇടിമിന്നലും ഉണ്ടാകുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ കാലയളവിൽ താപനില സാധാരണ നിലയിലും അല്പം താഴെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ ദില്ലി/എൻസിആറിൽ പരമാവധി താപനില 32–33 ഡി​ഗ്രി സെൽഷ്യസും കുറഞ്ഞ താപനില 25–26 ഡി​ഗ്രി സെൽഷ്യസും ആയിരുന്നു. ആകാശം ഭാഗികമായി മേഘാവൃതമായിരുന്നു. തെക്ക് പടിഞ്ഞാറ് നിന്ന് ഉപരിതല കാറ്റ് മണിക്കൂറിൽ 16 കിലോമീറ്റർ വേഗതയിൽ വീശുകയും ചെയ്തു.

ദില്ലി/എൻ‌സി‌ആറിൽ നേരിയ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുമ്പോൾ വടക്കുപടിഞ്ഞാറൻ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്‌നാട് (മലയോര മേഖലകൾ) എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ്, കേരളം, കിഴക്കൻ ഉത്തർപ്രദേശ്, അസം എന്നിവിടങ്ങളിലും മഴ പ്രതീക്ഷിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button